ഷാജി ഫ്രാന്‍സിസ്
കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഈ ശനിയാഴ്ച (20/8/11) രാവിലെ 11 മണി മുതല്‍ കാര്‍ഡിഫ് ഹീത്ത് പാര്‍ക്കില്‍ വെച്ചാണ് ആഘോഷം. ആഘോഷങ്ങളോടനുബന്ധിച്ച് തന്നെ CMA യുടെ ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് ഡേയും നടത്തുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധങ്ങളായ കായിക മത്സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ അവധിക്കാല ബോറടികളില്‍ നിന്നും വിട്ടു മാറി കുട്ടികള്‍ക്ക് ഒത്തു ചേരുവാനും പുതുസൗഹൃദങ്ങള്‍ സൃഷ്ടിക്കുവാനും ഇത്തരം അവസരങ്ങള്‍ പ്രയോജനപ്പെടുമെന്ന് CMA ജനറല്‍ സെക്രട്ടറി തോമസുകുട്ടി ജോസഫ് അഭിപ്രായപ്പെട്ടു. കാര്‍ഡിഫ് നിവാസികളായ എല്ലാ മലയാളികളെയും ഈ ദിനത്തിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല