മാഞ്ചസ്റ്റര്‍: ഈ മാസം 26 മുതല്‍ 28 വരെ തിയ്യതികളില്‍ മാഞ്ചസ്റ്ററില്‍ വെച്ച് നടക്കുന്ന ഇന്ത്യന്‍ ഒര്‍ത്തഡോക്സ് ചര്‍ച്ച് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള സി. ഡി. പ്രകാശനം ചെയ്തു. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള തിരഞ്ഞെടുക്കപ്പെട്ട പാട്ടുകള്‍ ഉള്‍പ്പെടുത്തിയാണ് സി. ഡി. തയ്യാറാക്കിയിരിക്കുന്നത്. ഷെഫില്‍ഡ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് സി. ഡി. പ്രകാശനം നിര്‍വ്വഹിച്ചു. ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സി. ഡി. വിതരണം ചെയ്യുന്നതാണ്. കോണ്‍ഫറന്‍സ് വെബ് സൈറ്റില്‍ നിന്നും പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കോണ്‍ഫറന്‍സിന്റെ വിജയത്തിനായുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി കോണ്‍ഫറന്‍സ് ഒര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാനും ജനറല്‍ കണ്‍വീനറുമായ ഫാ. ഹാപ്പി ജേക്കബ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല