1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2011

ലണ്ടന്‍: കേരളത്തില്‍ കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റ്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യു. കെയുടെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ യോഗവും സംഗീത വിരുന്നും സംഘടിപ്പിക്കുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പലും അമൃതധാര, വചനസുധ ടി. വി പ്രഭാഷകനുമായ പ്രൊഫ. എം. വൈ. യോഹന്നാന്‍ സുവിശേഷ സന്ദേശം നല്‍കും. മതമല്ല മനമാണ് മാറേണ്ടത്. മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ് കാലഘട്ടത്തിന്റെ ആവശ്യം എന്നിവയാണ് സി. ആര്‍. എഫിന്റെ അടിസ്ഥാന ചിന്താഗതി. ആഗസ്റ്റ് 25ന് ബെഡ്‌ഫോഡില്‍ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 26ന് ബെല്‍ഫാസ്റ്റ്, 27ന് നോട്ടിന്‍ഹാം, യോര്‍ക്ക്, 28ന് ബ്ലാക്ക് ബോണ്‍, 29ന് ന്യൂ കാസില്‍, 30ന് എഡിന്‍ബറോ എന്നിവിടങ്ങളില്‍ നടക്കും. സെപ്റ്റംബര്‍ 3, 4 തിയ്യതികളില്‍ സി. ആര്‍. എഫിന്റെ സമാപന കണ്‍വെന്‍ഷന്‍ ഈസ്റ്റ് ഹാമില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.crfgospal.org

ബിനുമോന്‍ വര്‍ഗ്ഗീസ്: 01904658248, 07862282860

ഷൈജന്‍ ജോസഫ്: 01234340030, 07727034175

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.