സ്കന്തോര്പ്പ്: പ്രവാസി മലയാളികളുടെ സ്കന്തോര്പ്പിലെ കൂട്ടായ്മയായ സ്കന്തോര്പ്പ് മലയാളി അസ്സോസിയേഷന് സംഘടിപ്പിച്ച ‘ടാറ്റാ സ്റ്റീല്‍ പ്ലാന്റ്’ സന്ദര്‍ശനം പുത്തന്‍ അറിവ് പകരുന്ന അനുഭവമായി മാറി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ, ഉപകാരപ്രദമായ, സാങ്കേതിക വിദ്യകളുടെയും ഉല്പാദന വൈദഗ്ദ്ധ്യത്തിന്റെയും മാനേജ്മെന്റിന്റെയും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളുടെയും അറിവിന്റെ നിറവില്‍ ഈ ഏകദിന യാത്ര വളരെ വിജയകരമായി എന്ന് ഭാരവാഹികള്‍ അറിയിച്ചു.
സ്കന്തോര്പ്പ് യൂത്ത് വിംഗാണ് ഈ സന്ദര്‍ശന യാത്രയ്ക്ക് നേതൃത്വം ഏറ്റെടുത്തത്. ഇന്ത്യയുടെ അഭിമാനമായ ഈ ടാറ്റാ സ്റ്റീല്‍ ഫാക്ടറി 2000 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്നു. സ്റ്റീല്‍ പ്ലാന്റിനുള്ളിലൂടെ 15 മൈല്‍ ട്രെയിനില്‍ യാത്രയായി സഞ്ചരിച്ചാണ് വിവിധ ഉല്പാദന യൂണിറ്റുകള്‍ സന്ദര്‍ശകര്‍ക്ക് കാണുവാന്‍ കഴിഞ്ഞത്.
സ്കന്തോര്പ്പ് യൂത്ത് വിംഗ് എക്സിക്യുട്ടീവ് അംഗം ജെമ്സിന ജിജ്സണ് ട്രെയിന്‍ യാത്രക്ക് നേതൃത്വം അരുളിയ ഈ സന്ദര്‍ശനം അറിവിന്റെ പാഠങ്ങള്‍ ഏറെ സമ്മാനിച്ചതായി അംഗങ്ങള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല