ഡിഎംകെ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന വിശേഷണത്തോടെ 1000 കോടി രൂപയോളം ചെലവഴിച്ച് പണി പൂര്‍ത്തിയാക്കിയ തമിഴ്നാട്ടിലെ പുതിയ നിയമസഭയും സെക്രട്ടറിയേറ്റും ആശുപത്രിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ജയലളിത പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മാതൃകയില്‍ ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും ഒരു മെഡിക്കല്‍ കോളജുമാവും കരുണാനിധിയുടെ സ്വപ്നസൌധത്തില്‍ പ്രവര്‍ത്തനമാരംഭിക്കുക.
ആകെ 97,289 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ള മന്ദിരത്തിന്റെ എ ബ്ലോക്കാവും ആശുപത്രിക്ക് വേണ്ടി നീക്കിവയ്ക്കുന്നത്. ബി ബ്ലോക്ക് ആണ് മെഡിക്കല്‍ കോളജിന് വേണ്ടി നീക്കിവച്ചിരിക്കുന്നത്.
തമിഴ്നാട് നിയമസഭ തുടര്‍ന്നും സെന്റ് ജോര്‍ജ്ജ് കോട്ടയില്‍ തന്നെയാവും പ്രവര്‍ത്തിക്കുക എന്ന് ജയലളിത വ്യക്തമാക്കി. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത് എന്നും തമിഴ്നാട് മുഖ്യമന്ത്രി പറഞ്ഞു.
കരുണാനിധിയുടെ ഭരണകാലത്ത് 1000 കോടി രൂപയോളം ചെലവിട്ട് പുതിയ മന്ദിരം നിര്‍മ്മിച്ചതില്‍ ക്രമക്കേടുണ്ട് എന്ന് എഐഎഡിഎംകെ ആരോപിക്കുന്നു. നിര്‍മ്മാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ ഒരു ഏകാംഗ കമ്മീഷനെ ജയലളിത സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല