1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2011

ടെല്‍സ്‌മോന്‍ തോമസ്

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ 2011 ലെ ഓണാഘോഷങ്ങള്‍ തുടങ്ങുകയായി. ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള കായികമത്സരങ്ങള്‍ ആഗസ്റ്റ് മാസം 22ാം തീയ്യതി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി നടത്തപ്പെടുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി രാവിലെ 9മുതല്‍ വൈകിട്ട് 6മണിവരെ അഞ്ച് വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങള്‍ എല്ലാവര്‍ക്കും ഉത്സവപ്രതീതി കൊണ്ടുവരുമെന്ന് തീര്‍ച്ച. ലെസ്റ്ററിലെ 6 ഏരിയകളില്‍ നിന്നായി ആറോളം ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരം, പഞ്ചഗുസ്തി മത്സരം, ചാക്കിലോട്ടം, തീറ്റമത്സരം തുടങ്ങിയവ മത്സരങ്ങളില്‍ ചിലത്. സെപ്റ്റംബര്‍ മാസം 4ാം തീയതി ബ്ലാബി (BLABY) വില്ലേജ് ഹാളില്‍ വച്ച് എല്ലാ മെമ്പേഴ്‌സിനുമായി ചീട്ടുകളി മത്സരം (റമ്മി മത്സരം) നടത്തപ്പെടുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി സെപ്റ്റംബര്‍ 1 ആണ്. റജിസ്‌ട്രേഷന്‍ ഫീ അഞ്ച് പൗണ്ട്. സെപ്റ്റംബര്‍ ഏഴാം തീയ്യതി എല്ലാവര്‍ക്കുമായിട്ട് അത്തപ്പൂക്കളമത്സരം നടത്തുന്നു. മത്സര സമയം രാവിലെ 9മുതല്‍ ഉച്ചക്ക് 1 മണിവരെ. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഏത്രയും വേഗം കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. എല്ലാവര്‍ക്കും സമൃദ്ധമായ പൊന്നോണാംശംസകള്‍ നേര്‍ന്നുകൊണ്ട് മാവേലി തമ്പുരാന്റെ വരവിനായി കാത്തിരിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.