ആഗസ്റ്റ് 28 നു വോക്കിങ്ങില്‍ നടക്കുന്ന യുക്മ സൌത്ത് ഈസ്റ്റ് വെസ്റ്റ് റീജിയന് കായിക മേളക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു . ഈ കായികമേളയില്‍ പങ്കെടുക്കാനുള്ള മത്സരര്‍ഥികളുടെ അപേക്ഷകള്‍ അതതു അസോസിയേഷന്നുകള് വഴി ആഗസ്റ്റ് 24 നു വൈകുന്നേരം എട്ടു മണിക്ക് മുന്‍പായി റീജിയണല്‍ സെക്രട്ടറിയും മീറ്റ് കോ ഓര്ഡിനേട്ടര്രുമായ മനോജ് പിള്ളയുടെ പക്കല്‍ നല്‍കേണ്ടതാണ് . അയക്കേണ്ട വിലാസവും അപേക്ഷ ഫോമുകളും എല്ലാ അസോസിയേഷന്നുകള്ക്കും അയച്ചു കൊടുത്തിട്ടുണ്ട് ( uukmasesw@yahoo.co.ukor call Mr. Manoj Pillai on mob: 07960357679)
യുക്മയില്‍ അംഗത്വമെടുത്തിട്ടുള്ള അസോസിയേഷന് പ്രസിഡന്റ് ,സെക്രട്ടറി എന്നിവര്‍ സാക്ഷ്യപെടുത്തുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ . ഈ കായികമേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള മത്സരര്‍ഥികള്‍ അതതു അസോസിയേഷന് ഭാരവാഹികള്‍ക്ക് എത്രയും വേഗം അപേക്ഷ നല്‍കേണ്ടതാണ് . ഈ കായിക മേള സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എല്ലാ അസോസിയേഷന്‍നുകളെയും അറിയിച്ചിട്ടുണ്ട് . പതിനെട്ടു അസോസിയേഷന് നുകളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കാന്‍ സാധ്യധയുള്ള ഈ കായികമേള വോക്കിംഗ് മലയാളി അസോസിയേഷന്നും യുക്മ സൌത്ത് ഈസ്റ്റ് വെസ്റ്റ് റീജിയനും സംയുക്തമായാണ് നടത്തുന്നത്
Competition Categories
Sub Junior – Age 06 – 10 year
Juniors -Age 11 – 16 years
Seniors -Age 17 – 35 years
Super Seniors – Age 36 years and above .
ആഗസ്റ്റ് 28 നു ആറു വയസു പൂര്യകുന്നവരെ മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദി ക്കുകയുള്ളു. വയസു തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അന്നേ ദിവസം ഹാജരാക്കേണ്ടതില്ല എങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അതതു അസോസിയേഷന് പ്രസിഡന്റ് /സെക്രട്ടറി എന്നിവര്‍ തെളിവുകള്‍ അപ്പീല്‍ കമ്മിറ്റിക്ക് മുന്പില് ഹാജരക്കെണ്ടാതാണ് . ഒരു അസോസിയേഷന്നില് നിന്നും ഓരോ വ്യക്തിഗത ഐറ്റംത്തിനും ഒരു ആള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളു .പരമാവധി മൂന്നു ഇനങ്ങളില്‍ പങ്കെടുക്കുന്നതിനു ഒരു വ്യക്തിക്ക് രണ്ടു പൌണ്ട് ആണ് രജിസ്ട്ര ഷന് ഫീസ്. . മൂന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ പിന്നീടുള്ള ഓരോ ഐറ്റംത്തിനും ഒരു പൌണ്ട് രജിസ്ട്ര ഷന് ഫീസ് അടച്ചിരിക്കണം . ഗ്രൂപ്പ് ഐറ്റംങ്ങള്ക്കും രണ്ടു പൌണ്ടും വടംവലിക്കു ഇരുപത്തി അഞ്ചു പൌണ്ടും ആയിരിക്കും രജിസ്ട്ര ഷന് ഫീസ് .
വടം വലിക്ക് ഏഴുപേരും പരമാവധി 620 കിലോഗ്രാമില്‍ കൂടുതല്‍ തൂക്കം ഉണ്ടാവാനും പാടില്ല .രജിസ്ട്ര ഷന് ഫീസ് അസോസിയേഷന് ചുമതല പെടുത്തുന്ന പ്രതി നിധി ശേഖരിച്ചു രജിസ്ട്ര ഷന് ഡെസ്കില്‍ നല്‍കേണ്ടതാണ് . വ്യക്തിഗത രജിസ്ട്ര ഷന് ഫീസുകള്‍ സ്വീകരിക്കുന്നതല്ല . വിജയികള്‍ക്ക് മെഡലുകളും സെര്ടിഫിക്കറ്റുകളും വിതരണം ചെയ്യും . കൂടാതെ ഓരോ ഇനങ്ങളിലും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് ട്രോഫികളും , ഏറ്റവും കൂടുതല്‍ മത്സരര്‍ഥികളെ പങ്കെടുപ്പിക്കുന്ന അസോസിയേഷന്നു കെ ജെ ജോസഫ് കല്ലടയില്‍ മെമ്മോറിയല്‍ എവര്റോളിംഗ്ട്രോഫിയും , ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന്നു എന്‍ ജെ തോമസ് നിലപ്പന മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയുംവിതരണം ചെയ്യും.
വടംവലി മത്സരത്തില്‍ വിജയികളകുന്നവര്ക്ക് എം ഏ വര്‍ക്കി മുണ്ടുപാലക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും, allied financial service UK നല്കുന്ന നൂറ്റി ഒന്ന് പൌണ്ട് കാഷ് അവാര്‍ഡും ,രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എന്‍ എം ജോണ്‍ തിരുവതിലില് മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ടൂര്‍ ഡിസൈന്നേഷ്സ് നല്കുന്ന അമ്പത്തിഒന്ന് പൌണ്ട് കാഷ് അവാര്‍ഡും നല്‍കുന്നതാണ് . . സിന്തറ്റിക് ട്രാക്ക് ആയതിനാല്‍ ഷൂ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കെണ്ടാതാണ് . ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓരോ മത്സരര്ഥികളുടെയും, പതിനാറു വയസില്‍ താഴെയുള്ള കുട്ടികളുടെ പൂര്‍ണ ഉത്തരവദിത്വം രക്ഷിതക്കന്മാര്ക്കും ആയിരിക്കും. ഓരോ അസോസിയേഷന് ടീമിനുമൊപ്പം ഒരു ഫസ്റ്റ് ഏയിടര് നിര്‍ബന്ധമായും ഉണ്ടായിരിക്കണം . ഇവരുടെ പേര് വിവരങ്ങള്‍ മത്സരര്‍ഥികളുടെ അപേക്ഷകളടൊപ്പം ഇരുപത്തി നാലാം തീയതി നല്‍കേണ്ടതാണ്.
അവസാന തീയതിക്ക് ശേഷം വരുന്ന അപേക്ഷകളും താമസിച്ചു വരുന്നവരെയും മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതല്ല . രാവിലെ ഒന്‍പതു മണിക്ക് രജിസ്ട്ര ഷന് ആരംഭിക്കുകയും പത്തു മണിക്ക് മാര്‍ച്ച്പാസ്റ്റ് നടക്കുകയും ചെയ്യും. ഓരോ അസോസിയേഷന്നുകളും അവരവരുടെ ബാനറുകള്‍ക്ക് പിന്നില്‍ അണിനിരന്നയിരിക്കും മാര്‍ച്ച് പാസ്റ്റ് നടക്കുക . കായിക മേളക്ക് വരുന്നവര്‍ക്ക് ഭക്ഷണ സൌകര്യത്തിനായി മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന തരത്തില്‍ ഒരു കേരള സ്റ്റൈല്‍ ഫുഡ്സ്റ്റാള്‍ ഉണ്ടായിരിക്കും..
.കായിക മേളയോട് അനുബന്ധിച്ചു സാമുഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനായി ലോക്കല്‍പോലീസ് സ്റ്റേഷനില്‍ അറിയിച്ചിട്ടുണ്ട് .ഈ കായിക മാമാങ്കം ഒരു വന്‍ വിജയാമാക്കുന്നതിനായി എല്ലാ അസോസിയേഷന് അംഗങ്ങളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഒര്ഗനിസിംഗ് കമ്മിറ്റിക്കുവേണ്ടി ചെയര്മാന് ടോമി തോമസ്, മീറ്റ്കോ ഓര്‍ഡിനേട്ടര്‍ മനോജ് പിള്ള , ജനറല്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല