ഗ്രേറ്റ് യാര്‍മോത്ത്: ഈസ്റ്റ് ആംഗ്ലിയയിലെ, ഗ്രേറ്റ് യാര്‍മോത്തില്‍, യുണൈറ്റഡ് കിങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറത്തിന് താല്‍കാലിക കമ്മിറ്റി രൂപീകൃതമായി. ഈ താല്‍കാലിക കമ്മിറ്റിക്ക് ജോണ്‍ വടക്കേമുറി (പ്രസിഡന്റ്), ബെന്നി നെടുങ്ങാട്ട് (സെക്രട്ടറി), ജിജി ജോര്‍ജ് കുറുക്കന്‍ കുന്നേല്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കും.
സെന്റ് തോമസ് കാത്തലിക് ഫോറം വിഭാവനം ചെയ്യുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഗ്രേറ്റ് യാര്‍മോത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനും, ഇവിടുത്തെ എല്ലാ സെന്റ് തോമസ് കത്തോലിക്കരെയും കൂട്ടി യോജിപ്പിച്ച് യൂണിറ്റ് വിപുലപ്പെടുത്തുവാനും, യൂണിറ്റിന്റെ ഉദ്ഘാടനം കാലതാമസംവിനാ നടത്തുവാനായി പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനും യോഗത്തില്‍ തീരുമാനമായി ജോണും ബെന്നിയും ജിജിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല