1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2011

ലണ്ടന്‍: യുണൈറ്റഡ് കിങ്ഡം സെന്റ് തോമസ് കാത്തലിക് ഫോറം യു.കെയില്‍ GCSE, A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവരെ കാഷ് അവാര്‍ഡ് നല്‍കി ആദരിക്കും

യു.കെ പ്രവാസ ജീവിതത്തിന്റെ വലിയ സമ്പാദ്യം ആയ വിദ്യാഭ്യാസം അതിന്റെ പരമോന്നത സ്‌കോര്‍ നേടി വിജയിക്കുന്നതിന് പ്രോത്സാഹനം നല്‍കുവാനും, ഇതര വിദ്യാര്‍ത്ഥികള്‍ക്ക് മാതൃക നല്‍കി അവരെ ഉദ്ബുദ്ധരാക്കുന്നതിനും ഉദ്ദേശിച്ചാണ് ഈ കാഷ് അവാര്‍ഡ് നല്‍കുന്നത്. വിശ്വാസവും, പാരമ്പര്യവും പ്രവാസ ജീവിതത്തില്‍ മുറുകെ പിടിച്ച് വിദ്യാഭ്യാസ വിജയത്തിലൂടെ നല്ല ഭാവി പടുത്തുയര്‍ത്തുവാന്‍ പഠിത്തത്തിന് പ്രാമുഖ്യം നല്‍കിയും കുട്ടികള്‍ മുന്നേറണമെന്നാണ് കാത്തലിക് ഫോറം ആഗ്രഹിക്കുന്നത്.

GCSE, A ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ തങ്ങളുടെ പേരുവിവരങ്ങള്‍ സ്‌കോര്‍ സഹിതം ukstcforum@gmail.com എന്ന വിലാസത്തിലോ 07737956977, 07886333794, 07889485529 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടോ അറിയിക്കാവുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.