1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2011

ആഴ്ചയില്‍ അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ വീട്ടു വാതില്‍ക്കല്‍ നിന്നും കൌണ്‍സില്‍ വണ്ടിയില്‍ വെയിസ്റ്റ്‌ ശേഖരിക്കുന്ന സംവിധാനമാണ് ബ്രിട്ടനില്‍ നിലവിലുള്ളത്.എന്നാല്‍ റോസ്സെന്‍ഡെല്‍ കൌണ്‍സിലും ലങ്കഷെയര്‍ കൌണ്‍സിലും ഉള്‍നാടുകളില്‍(countryside) നിന്നുള്ള ഗാര്‍ഹിക മാലിന്യ ശേഖരണം നിര്‍ത്തലാക്കിയിരിക്കുന്നു.ഇത് മൂലം നൂറു കണക്കിന് വരുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ ഗാര്‍ഹിക മാലിന്യങ്ങള്‍ മൈലുകളോളം കൊണ്ട് പോയി കൌണ്‍സിലുകള്‍ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങളില്‍ എല്പ്പിക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായ് കൌണ്‍സിലുകള്‍ കൈക്കൊണ്ട ഈ നടപടികള്‍ കൌണ്‍സിലുകള്‍ സമൂഹത്തിന് ചെയ്തു കൊടുക്കേണ്ട ഏറ്റവും കുറഞ്ഞ സേവനങ്ങളില്‍ ഒന്നാണ് ഇല്ലാതാക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നു വന്നിട്ടുണ്ട്.

130 വര്‍ഷത്തോളമായി കൌണ്‍സിലുകള്‍ നല്‍കി വരുന്ന സേവനമാണ് ഇങ്ങനെ പതിയെ പതിയെ നിര്‍ത്തലാക്കി കൊണ്ടിരിക്കുന്നത്.യു കെയിലെ അഞ്ചില്‍ മൂന്നു കൌന്‍സിലുകളും രണ്ടാഴ്ച കൂടുമ്പോള്‍ മാത്രം മാലിന്യ ശേഖരണം നടത്തുന്നതിനാല്‍ 13.71 മില്ല്യന്‍ വീടുകളിലെ മാലിന്യസംസ്കരണമാണ് അവതാളത്തിലായത്. ഇരുപത്തി ഒന്‍പതു അതോററ്റികളാണ് ആഴ്ച തോറും നടത്തിയിരുന്ന വരുന്ന മാലിന്യ ശേഖരണം നിര്‍ത്തലാക്കിയത്. ഡേവിഡ് കാമറൂണിന്റെ നിയോജക മണ്ഡലമായ വെസ്റ്റ് ഓക്സ്ഫോര്‍ഡ്ഷെയറിലും കഴിഞ്ഞ രണ്ടാഴ്ചയായ് ഗാര്‍ഹിക മാലിന്യ ശേഖരണം നടക്കുന്നില്ലത്രേ!ഇതിനെല്ലാം പുറമെയാണ് കണ്‍ട്രി സൈഡില്‍ താമസിക്കുന്നവര്‍ വെയിസ്റ്റ്‌ കളക്ഷന്‍ പോയിന്‍റില്‍ എത്തിക്കണമെന്ന പുതിയ തീരുമാനം ചില കൌണ്‍സിലുകള്‍ നടപ്പിലാക്കുന്നത്.

അല്പകാലം മുന്‍പ് മാഞ്ചസ്റ്ററും ബ്രിസ്ട്ടോളും അടക്കം ചില റൂറല്‍ ഏരിയകളില്‍ മാലിന്യ ശേഖരണത്തിനായ് കൌണ്‍സിലുകള്‍ ചില നിയന്ത്രണങ്ങള്‍ ചിലവ് ചുരുക്കാനായ് വരുത്തിയിരുന്നു. ഓരോ വീടുകളിലും ഉണ്ടായിരുന്ന മാലിന്യ ബിന്നുകള്‍ നീക്കം ചെയ്ത്, 100 യാര്‍ഡ്‌ അകലങ്ങളില്‍ ബിന്നുകള്‍ സ്ഥാപിച്ചു അതില്‍ മാലിന്യം നിക്ഷേപിക്കാനാണ് അന്നവര്‍ ആവശ്യപ്പെട്ടത്.

മാലിന്യ ശേഖരണത്തില്‍ കൌണ്‍സിലുകള്‍ വരുത്തിയ വീഴ്ച മൂലം പല വീട്ടുടമസ്ഥരും പ്രൈവറ്റ് കമ്പനികളെ ആശ്രയിക്കുകയാണിപ്പോള്‍. ഇങ്ങനെ രണ്ടു ചെറിയ വാഹനങ്ങളെ മാലിന്യ ശേഖരണത്തില്‍ നിന്നും ഒഴിവാക്കുന്നത് മൂലം കൌന്സിലുകള്‍ക്ക് 92000 പൌണ്ടാണ് ലാഭിക്കാന്‍ പറ്റുന്നത്. അതേസമയം പലരും മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കാനും തുടങ്ങിയിട്ടുണ്ട് . 1848 ലെ പബ്ലിക് ഹെല്‍ത്ത് ആക്റ്റ് പ്രകാരം മാലിന്യ സംസ്കരണം കൌണ്‍സില്കളുടെ ചുമതലയാണ്. 1875 ലെ നിയമ പ്രകാരം കൊണ്സിലുകള്‍ മാലിന്യ നിക്ഷേപ ബിന്നുകള്‍ സ്ഥാപിക്കണം എന്നുണ്ട്. അതേസമയം എല്ലാ വീടുകളിലും വയ്ക്കണമെന്ന് നിയമത്തില്‍ പറയുന്നുമില്ല.നിവൃത്തിയില്ലാതെ വന്നാല്‍ മാലിന്യങ്ങള്‍ റോഡില്‍ നിക്ഷേപിക്കുന്ന ഇന്ത്യാ മോഡല്‍ ബ്രിട്ടനിലും ജനങ്ങള്‍ നടപ്പിലാക്കി തുടങ്ങുമോ എന്ന് കാത്തിരുന്നു കാണാം !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.