സ്വന്തം ലേഖകൻ: വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിര്‍ പുടിനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും റഷ്യയിലെ സോച്ചിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വടക്ക് കിഴക്കന്‍ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായത്.
കുര്‍ദ്ദിഷ് പോരാളികള്‍ക്ക് എതിരെ അഞ്ച് ദിവസമായി തുര്‍ക്കി സൈന്യം നടത്തി വരുന്ന ആക്രമണം നിര്‍ത്തിയതിന് പിന്നാലെയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടികാഴ്ച്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള നീണ്ട ചര്‍ച്ചക്ക് ശേഷമാണ് റഷ്യയുമായി തുര്‍ക്കി ഒരു ധാരണയില്‍ എത്തിയത്. 150 മണിക്കൂറിനുള്ളില്‍ കുര്‍ദ്ദീഷ് സൈന്യത്തെ പ്രദേശത്ത് നിന്ന് നീക്കുന്നതിനുള്ള നടപടിക്കാണ് ധാരണയായത്.
സോച്ചിയിലെ ചര്‍ച്ച പ്രകാരം തുര്‍ക്കിയും റഷ്യയും ഒന്നിച്ച് മേഘലയില്‍ പെട്രോളിങും നടത്തും. പ്രാദേശിക സമയം 10 മണിയോടെ വെടിനിര്‍ത്തല്‍ കരാര്‍ പ്രായോഗികമാകും എന്നാല്‍ കുര്‍ദ്ദിഷ് പോരാളികള്‍ മേഖലയില്‍ നിന്ന് പിന്തിരിഞ്ഞില്ലെങ്കില് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുമെന്നാണ് എർദോഗാൻ ഭീഷണി മുഴക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല