1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011


ഭൂമിയില്‍ മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യര്‍ക്ക് പല്ലിന്റെ പ്രാധാന്യം കൂടുതലാണ്. കാരണം, അവന്‍ കൂടുതലായി സംസാരിക്കുന്നു, ചിരിക്കുന്നു. അതിനെക്കാളൊക്കെ നമ്മള്‍ പല്ലുകളെ പ്രയോജനപ്പെടുത്തുന്നത് ഭക്ഷണം ചവച്ചരച്ച് കഴിക്കാനാണ്. പല്ലിന്റെ അഭാവത്തില്‍ ആഹാരം രുചിയായി കഴിക്കാനോ വേണ്ടപോലെ ശരീരത്തിന് പോഷണമാക്കാനോ കഴിയില്ല. പല്ലിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ വിവരങ്ങളിതാ..

ദിവസവും രണ്ടുനേരം

ദിവസവും രണ്ടുനേരം കൃത്യമായി ബ്രഷ് ചെയ്യുക.ഒരുപാട് അമര്‍ത്തിയോ കൂടുതല്‍നേരമോ പല്ലുതേക്കരുത്. ചുരുങ്ങിയ അളവില്‍ പേസ്റ്റോ പൊടിയോ എടുത്ത് മൂന്നുമുതല്‍ അഞ്ചുമിനുട്ടുവരെ ബ്രഷ് ചെയ്യാം. പല്ലിന്റെ എല്ലാഭാഗത്തും ബ്രഷ് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മുകളിലേയ്ക്കും താഴെക്കും ബ്രഷ് ചലിപ്പിച്ചുവേണം പല്ലുതേക്കാന്‍. അതേസമയം മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് നമ്മള്‍ സാധാരണ ചെയ്തു വരുന്നത് പോലെ പല്ല് തേച്ച ശേഷം വെള്ളമുപയോഗിച്ച്‌ വായ കഴുകേണ്ടതില്ല, വായ കഴുകാതിരുന്നാല്‍ ഫ്ലൂറൈഡിന്റെ ഒരു ആവരണം പല്ലുകളില്‍ ഉണ്ടാകും ഇത് പ്ലെക്കെ ബാക്ട്ടീരിയയുടെ ആക്രമണത്തില്‍ നിന്നും പല്ലുകളെ സംരക്ഷിക്കും.

എത്രതേച്ചിട്ടും കാര്യമില്ല

ശരിയായ രീതിയിലല്ല ബ്രഷ് ചെയ്യുന്നതെങ്കില്‍ ദിവസവും എത്രതവണ പല്ലുതേച്ചിട്ടും കാര്യമില്ല. മോണയില്‍നിന്ന് പല്ലിലേയ്ക്ക് ബ്രഷ് ചെലിപ്പിക്കുന്നതാണ് ശരിയായ രീതി. മോണയില്‍ വിരല്‍കൊണ്ട് തിരുമ്മുന്നതും നല്ലതാണ്

നല്ലത് മൃദുവായ നാരുകള്‍

ചെറിയ തലയുള്ളതും മൃദുവായ നാരുകളുള്ളതുമായ ബ്രഷുകളുമാണ് പല്ലുകള്‍ക്ക് കൂടുതല്‍ സുരക്ഷിതം. മൃദുവായ നാരുകള്‍ പല്ലിന്റെ ഇനാമല്‍ സംരക്ഷിക്കുംരോഗാണുക്കള്‍ വ്യാപിക്കും.വീട്ടിലുള്ളവരുടെ ബ്രഷുകളെല്ലാം ഒരുമിച്ച് വെയ്ക്കാതിരിക്കുക. ബ്രഷിന്റെ നാരുകള്‍ തമ്മില്‍ ചേര്‍ന്ന് രോഗാണുക്കള്‍ പരസ്പരം വ്യാപിക്കാനിടയാക്കും

അകവും പുറവും ഒരു പോലെ വൃത്തിയാക്കാം

പല്ലിന്റെ അകഭാഗവും പുറംഭാഗവും ഒരെരീതിയില്‍ വൃത്തിയാക്കണം. പലരും എളുപ്പത്തിനുവേണ്ടി പല്ലിനുസമാന്തരമായി ബ്രഷ് ചെയ്യാറുണ്ട്. ഇത് ശരിയായ രീതിയല്ല

പല്ലിന്റെ മുകള്‍ഭാഗം

ബ്രഷ് 45 ഡിഗ്രി കോണിന്റെ അളവില്‍പിടിച്ച് ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ മുകള്‍ഭാഗത്ത് ബ്രഷിന്റെ നാരുകള്‍ എത്തിച്ചേരുകയും അവിടെ അടിഞ്ഞുകൂടിയ അഴുക്ക് വൃത്തിയാക്കാന്‍ സാധിക്കുകയും ചെയ്യും

ശുദ്ധജലത്തില്‍ കഴുകി ഉണക്കി സൂക്ഷിക്കാം

പല്ലുതേച്ചതിനുശേഷം ബ്രഷിന്റെ തലഭാഗം ശുദ്ധജലത്തില്‍ നന്നായി കഴുകി ഉണക്കി സൂക്ഷിക്കണം. തുറന്ന പ്രതലത്തില്‍ വെക്കാതിരിക്കുന്നതും നല്ലതാണ്

ബ്രഷ് മാറ്റുക

മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് ഇടക്കിടെ മാറ്റുന്നതാണ് ഉചിതം. മികച്ച ബ്രഷുതന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം

മറ്റുള്ളവരുടെത് ഉപയോഗിക്കരുത്

മറ്റുള്ളവരുടെ ബ്രഷ് ഒരുകാരണവശാലും ഉപയോഗിക്കരുത്. അവര്‍ക്കുള്ള രോഗങ്ങള്‍ നിങ്ങളിലേയ്ക്ക് ഇതിലൂടെ പകരും തീര്‍ച്ച.
ഇത്രയുമൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ആരോഗ്യമുള്ള പല്ലുകള്‍ക്ക് ഉടമായായിരിക്കും, ആരോഗ്യമുള്ള പുഞ്ചിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.