1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2019

സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നഷ്ടപ്പെട്ടു. ആമസോണിന്റെ മൂന്നാം പാദ ഫലങ്ങള്‍ മോശമായതിനെ തുടര്‍ന്ന് സ്റ്റോക്ക് മൂല്യത്തില്‍ ബെസോസിന് 700 കോടി ഡോളർ നഷ്ടമായതോടെയാണ് ബിൽ ഗേറ്റ്സിന് വീണ്ടും ഒന്നാം സ്ഥാനം നേടാനായത്. വ്യാഴാഴ്ച നടന്ന വ്യാപാരത്തിൽ ആമസോൺ ഓഹരികൾ ഏഴ് ശതമാനം ഇടിഞ്ഞ് 10,390 കോടി ഡോളറിലെത്തി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ മൂല്യം നിലവിൽ 10,570 കോടി ഡോളറാണ്.

2018 ലാണ് 2013 മുതല്‍ ലോകത്തെ ഏറ്റവും സമ്പന്നനായ ഗേറ്റ്സിന്‍റെ ഒന്നാം സ്ഥാനം തകര്‍ത്ത് ബെസോസ് 16,000 ബില്യൺ ഡോളർ ആസ്തിയുള്ള ഭൂമിയിലെ ആദ്യത്തെ മനുഷ്യനായത്. മൂന്നാം പാദത്തിൽ ആമസോണിന്‍റെ അറ്റ ​​വരുമാനത്തിൽ 26 ശതമാനത്തിന്‍റെ ഇടിവ് രേഖപ്പെടുത്തി. ആമസോണിന് 2017 ന് ശേഷമുള്ള ആദ്യ ലാഭ ഇടിവാണിതെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 1987 ൽ 1.25 ബില്യൺ ഡോളർ ആസ്തിയോടെ ഗേറ്റ്സ് ഫോർബ്സിന്റെ ആദ്യ ശതകോടീശ്വരൻ പട്ടികയിൽ അരങ്ങേറി.

ഏപ്രിലിൽ നടന്ന ബെസോസ് ദമ്പതികളുടെ വിവാഹമോചനത്തോടെ ഏകദേശം 36 ബില്യൺ ഡോളർ വിലമതിക്കുന്ന ജെഫ് ബെസോസിന്റെ ഓഹരികളില്‍ മക്കെൻസി ബെസോസിന് അവകാശം നല്‍കി. ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന കരാറായി റിപ്പോർട്ട് ചെയ്യപ്പെട്ട വേര്‍പിരിയലായിരുന്നു ഇത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.