സ്വന്തം ലേഖകൻ: ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും ബ്രസീൽ വീസ ഒഴിവാക്കിയതായി പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അറിയിച്ചു. ഈ വർഷം ആദ്യം അധികാരത്തിലെത്തിയ ബൊൽസൊനാരോ നേരത്തെ യുഎസ്, ജപ്പാൻ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കും വ്യവസായികൾക്കും വീസ ഒഴിവാക്കിയിരുന്നു.
എന്നാല്‍ ഈ രാജ്യങ്ങള്‍ ബ്രസീലീയന്‍ പൗരന്മാര്ക്കുള്ള വിസ ആവശ്യകത പിന്‍വലിച്ചിട്ടില്ല. ബ്രസീല്‍ പ്രസിഡന്റ് ബോള്‍സെനാരോ ചൈന സന്ദര്‍ശനത്തിനിടെയാണ് സുപ്രധാന തീരുമാനം അറിയിച്ചത്.
ഇന്ത്യയിലോ വിദേശത്തോ ഉള്ള വിനോദ സഞ്ചാരികള്‍ക്കോ, ബിസിനസ്സുകാര്‍ക്കോ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണെന്ന നിബന്ധന ദക്ഷിണ അമേരിക്കന്‍ രാഷ്ട്രം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബോള്‍സെനാരോ അധികാരത്തില്‍ വന്നതിന് ശേഷം വികസ്വരരാജ്യങ്ങളുടെ വിസയില്‍ ഇളവ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല