1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011

പത്തുവര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ള കാറുകള്‍ക്കുള്ള MOT രണ്ടു വര്‍ഷം കൂടുമ്പോള്‍ ആക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു.അപകടങ്ങള്‍ കൂടുമെന്ന ആക്ഷേപം ഉണ്ടെങ്കിലും ഡ്രൈവര്‍മാര്‍ക്ക് നൂറുകണക്കിന് പൌണ്ട് ലാഭമുണ്ടാക്കുന്ന ഈ പരിഷ്ക്കാരവുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പത്തുവര്‍ഷത്തിനു ശേഷം കാറുകള്‍ക്ക്‌ എല്ലാ വര്‍ഷവും പരിശോധന നടത്തണം. പുത്തന്‍ കാറുകള്‍ ഇനി നാലാം വര്‍ഷത്തില്‍ പരിശോധന ആരംഭിച്ചാല്‍ മതി. ഇപ്പോള്‍ മൂന്നു വര്‍ഷം മുതലാണ്‌ പരിശോധന വേണ്ടത്‌.

ഈ പരിഷ്ക്കാരത്തിനെതിരെ മോട്ടോറിംഗ്‌ ഗ്രൂപ്പുകള്‍ ശബ്ദമുയര്‍ത്തിക്കഴിഞ്ഞു.പരിശോധന ഒഴിവാക്കിയാല്‍ ബ്രിട്ടണില്‍ ഓരോ വര്‍ഷവും 55 അപകടമരണങ്ങള്‍ അധികമായി ഉണ്ടാകാമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. അപകടങ്ങള്‍ വര്‍ദ്ധിച്ചാല്‍ 6000 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കാമെന്ന്‌ AA പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ റോഡ്‌ സേഫ്‌റ്റി മിനിസ്റ്റര്‍ക്ക്‌ AA പ്രസിഡന്റ്‌ എഡ്‌മണ്ട്‌ കിംഗ്‌ കത്തെഴുതിയിട്ടുണ്ട്‌. പുതിയ നീക്കം ഡ്രൈവര്‍മാര്‍ക്ക്‌ ചില ലാഭങ്ങള്‍ ഉണ്ടാക്കാമെങ്കിലും പിന്നീട്‌ റിപ്പയറിംഗിനായി കൂടുതല്‍ ചെലവുകള്‍ വരുത്താനേ ഇടയാക്കൂ എന്ന്‌ അ്‌ദ്ദേഹം ചൂണ്ടിക്കാണിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.