1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011


ബാല സജീവ്‌ കുമാര്‍ .പി ആര്‍ ഒ; യുക്മ

യുക്മ ഈസ്റ്റ് ആഗ്ലിയ റീജിയണല്‍ കലാമേള സെപ്റ്റംബര്‍ ‍ 24-ന്‌ ബാസില്‍ഡണില്‍ വച്ചു നടത്തും. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ പ്രസിഡന്റ് കുഞ്ഞുമോന്‍ ജോബിന്റെ അദ്ധ്യക്ഷതയില്‍ ബാസില്ഡണില്‍ വച്ചു ചേര്‍ന്ന റീജിയണല്‍ കമ്മിറ്റിയില്‍ വച്ചാണ്‌ യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയുടെ ലോഗോ അനാവരണം ചെയ്തതും കലാമേളയുടെ പ്രഖ്യാപനമുണ്‌ടായതും.

ഈസ്റ്റ് ആംഗ്ലിയ റീജിയനെ സംബന്ധിച്ചടത്തോളം 2011 ഒരു സുപ്രധാന വര്‍ഷമാണെന്നും, ബാസില്‍ഡണില്‍ വച്ചു നടക്കുന്ന റീജിയണല്‍ കലാമേളയും, സൌത്തെന്ഡ് ഓണ്‍ സീ-യില്‍ വച്ചു നടക്കുന്ന നാഷണല്‍ കലാമേളയും, ഇപ്സ്വിച്ചില്‍ വച്ചു നടക്കുന്ന റീജിയണല്‍ കായിക മേളയും,കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമും, നാഷണല്‍ കമ്മിറ്റിയോടു ചേര്‍ന്നു പ്രാവര്‍ത്തികമാക്കേണ്ട ക്രൈസിസ് ഫണ്‌ട്‌, ചാരിറ്റി ഇവന്റ് എന്നു തുടങി ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്‌ റീജിയണല്‍ കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും അറിയിച്ച കുഞ്ഞുമോന്‍ ജോബ് റീജിയണിലെ എല്ലാ മെംബര്‍ അസ്സോസിയേഷനുകളുടേയും സഹകരണം ഈ പരിപാടികളുടെ വിജയത്തിനായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

യുക്മ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, സെക്രട്ടറി അബ്രഹാം ലൂക്കോസ്, നാഷണല്‍ കമ്മിറ്റി അംഗം ഫ്രാന്സീസ് മാത്യു തുടങിയവര്‍ സംബന്ധിച്ച യോഗത്തില്‍ വച്ച് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2011-12 വര്‍ഷത്തെ വിഷന്‍ അവതരിപ്പിക്കുകയും റീജിയണല്‍ കമ്മിറ്റി അംഗങള്‍ക്ക് ചുമതലകള്‍ ഏല്പ്പിച്ചു കൊടുക്കുകയും ചെയ്തു. ഇതനുസരിച്ച് ബാസില്‍ഡണ്‍‍ മലയാളി അസ്സോസിയേഷനില്‍ നിന്നുള്ള യുക്മ ജനറല്‍ ബോഡി അംഗങ്ങളായ ആനൂപ് ജോസഫ്, അബ്രഹാം മാത്യു, ബിനോ അഗസ്റ്റിന്‍ എന്നിവരെ റീജിയണല്‍ കലാമേളയുടെ കോഡിനേറ്റേഴ്സായി തിരഞ്ഞെടുക്കുകയും കലാമേളയുടെ നടത്തിപ്പു സംബന്ധിച്ച എല്ലാ ഉത്തരവാദിത്തങളും ഏല്പ്പിച്ചുകൊടുക്കുകയും ചെയ്തു.

സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 20 വ്യത്യസ്ത ഇനങ്ങളില്‍ 40 മത്സരങ്ങളാണ് ‌യുക്മ നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചിട്ടുള്ള പ്രകാരം ‍ നടത്തുന്നത്. ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്കും സിംഗിള്‍ ഇനങ്ങളില്‍ ഒന്നും രണ്‌ടും സ്ഥാനങള്‍ കരസ്ഥമാക്കുന്നവര്‍ക്കും നാഷണല്‍ കലാമേളയില്‍ മത്സരിക്കുവാന്‍ കഴിയുമെന്നാണ്‌ ഇപ്പോഴത്തെ തീരുമാനം. വിജയികള്‍ക്കായി ആകര്‍ഷകമായ സമ്മാനങ്ങളും ബഹുമതികളും വിവിധ സ്പോണ്സേഴ്സ് ഇതിനോടകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്‌ട്‌.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേള വേദിയുടെ വിലാസം

James Hornsby School
Leinster Road
Laindon
Basildon
Essex

SS15 5NX

മത്സരങ്ങളുടെ ബാഹുല്യം നിമിത്തം ഒരു അസ്സോസിയേഷനില്‍ നിന്നും ഗ്രൂപ്പ്‌‍ ഇനത്തില്‍ മൂന്നു ടീമുകളില്‍ കൂടുതല്‍ പങ്കെടുപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കലാമേള കോര്‍ഡിനേറ്റേഴ്സായ ആനൂപ് ജോസഫ്, അബ്രഹാം മാത്യു, ബിനോ അഗസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു. അതുകൊണ്‌ട്‌ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ‍ ഉണ്ടെങ്കില്‍ അസ്സോസിയേഷനുകള്‍ തനതായി മത്സരങ്ങള്‍ ‍ സംഘടിപ്പിച്ച് അതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ റീജിയണല്‍ കലാമേളയിലേക്ക് അയക്കണമെന്നും, ഓരോ അസ്സോസിയേഷനും മത്സരാര്‍ത്ഥികളുടെ പേരുവിവരങ്ങള്‍ സെപ്റ്റംബര്‍ 18-ന്‌ മുമ്പായി സംഘാടകരെ ukmakalamela2011@gmail.com എന്ന ഇ-മെയിലിലോ യുക്മ റീജിയണല്‍ കമ്മിറ്റി മുഖേനയോ അറിയിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

യുക്മ റീജിയണ്‍/നാഷണല്‍ കലാമേളകളിലെ മത്സര ഇനങ്ങളും ഗ്രൂപ്പുകളുടെ പ്രായപരിധിയും.

കിഡ്സ്- 6 വയസ്സുവരെ

സബ്-ജൂനിയര്‍- 6 മുതല്‍ 10 വയസ്സു വരെ,

ജൂനിയര്‍ – 11 മുതല്‍ 16 വയസ്സു വരെ,

സീനിയേഴ്സ് – 17 വയസ്സിനു മുകളിലേയ്ക്ക്.

സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍

സിനിമാറ്റിക് ഡാന്‍സ് – സിംഗിള്‍സ് ആന്റ്‌ ഗ്രൂപ്പ്.

ക്ളാസ്സിക്കല്‍ ഡാന്സ്- സിംഗിള്‍സ് ആന്റ്‌ ഗ്രൂപ്പ്.

ഭരതനാട്യം – സിംഗിള്‍സ് മാത്രം

നാടോടി നൃത്തം- സിംഗിള്‍സ് മാത്രം

ബ്രേയ്ക്ക് ഡാന്സ് – ഗ്രൂപ്പ് (ജൂനിയേഴ്സിനും സീനിയേഴ്സിനും മാത്രം)

ഒപ്പന, മാര്‍ഗം കളി, തിരുവാതിര – ജൂനിയേഴ്സിനും സീനിയേഴ്സിനും ചേര്‍ന്ന് അവതരിപ്പിക്കാവുന്നതാണ്‌

ഫ്യൂഷന്‍ ഡാന്സ്- കിഡ്സ് മാത്രം

മലയാളം, ഇംഗ്ലീഷ് സ്റ്റോറി ടെല്ലിങ് – സബ്- ജൂനിയേഴ്സ്

പ്രസംഗം മലയാളം – ജൂനിയേഴ്സ് ആന്റ്‌ സീനിയേഴ്സ്

പ്രസംഗം‍ ഇംഗ്ലീഷ് – ജൂനിയേഴ്സ് മാത്രം

റീഡിങ് മലയാളം – ജൂനിയേഴ്സ് മാത്രം

ഗ്രൂപ്പ് സോങ് – ജൂനിയേഴ്സ് മാത്രം സോംഗ്,

ഫാന്സി ഡ്രെസ്സ് (സിംഗിള്‍സ്)- സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍

മോണോ ആക്ട് – ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്ക് മാത്രം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.