സൗത്തെന്റ് ഓണ്‍ സീ മലയാളി അസോസിയേഷനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ശ്രീ കനേഷ്യസ് അത്തിപ്പൊഴിയുടെ നേതൃത്വത്തിലുള്ള പുതിയ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബര്‍ 11ാം തീയ്യതി നടക്കുന്ന ഓണാഘോഷത്തോടെ പുതിയ കമ്മറ്റി നിലവില്‍ വരും. കനേഷ്യസ് അത്തിപ്പൊഴി പ്രസിഡന്റായും ബേബി ജേക്കബ് വൈസ് പ്രസിഡന്റായും, സെക്രട്ടറിയായി സാബു കുര്യാക്കോസും, ജോയിന്റ് സെക്രട്ടറിയായി ഷാജി വര്‍ഗ്ഗീസുമാണ് തിരഞ്ഞടുക്കപ്പെട്ടത്. ട്രെഷററുടെ ചുമതല ജോ.വി ജോസഫിനാണ്.
സെപ്റ്റംബര്‍ 11ാം തീയ്യതി നടക്കുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഒപ്പം മത്സരങ്ങളും നടത്തപ്പെടുന്നതായിരിക്കും. മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്ക് സെപ്റ്റംബര്‍ 24ാം തീയതി ബാസില്‍ഡണില്‍ വച്ചുനടക്കുന്ന ഈസ്റ്റാംഗ്ലീയ റീജിയണല്‍ കലാമേളയില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ 3ാം തീയ്യതി കായിക മത്സരങ്ങളും വടംവലി മത്സരവും കൂടാതെ 4ാം തീയ്യതി ഇന്‍ഡോര്‍ മത്സരങ്ങളും ഉണ്ടായിരിക്കുന്നതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല