1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2019

കുര്യൻ ജോർജ് ( യുക്മ സാംസ്കാരിക സമിതി നാഷണൽ കോർഡിനേറ്റർ): യുക്മക്ക് വേണ്ടി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കി. വിവിധ റീജിയണുകളിൽ അതാത് റീജിയണൽ കമ്മിറ്റികളുടെ പൂർണ്ണ പിന്തുണയോടെ റീജിയണൽ കലാമേളകൾക്കൊപ്പം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ മത്സരാർത്ഥികൾ വളരെ ആവേശപൂർവ്വമാണ് പങ്കെടുത്തത്.

യുകെയിലെ അറിയപ്പെടുന്ന ചിത്രകാരനായ ജിജി വിക്ടറിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് സി.എ ജോസഫ്, ജയകുമാർ നായർ, ജയ്സൺ ജോർജ്, തോമസ് മാറാട്ടുകുളം, സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ, സാബു പോൾ മാടശ്ശേരി, ജിജി വിക്ടർ, തങ്കച്ചൻ എബ്രഹാം, ഷിബു മാത്യു എന്നിവർ വിവിധ റീജിയണുകളിൽ ആദ്യ ഘട്ട മത്സരങ്ങൾക്ക് നേതൃത്വം നൽകി. ആന്റണി എബ്രാഹം, അഡ്വ. ജാക്സൺ തോമസ്, ബാബു മങ്കുഴിയിൽ, ഡോ. ബിജു പെരിങ്ങത്തറ, ബെന്നി പോൾ, അശ്വിൻ മാണി എന്നിവരുടെ നേതൃത്വത്തിൽ വിവിധ റീജിയണൽ കമ്മിറ്റികൾ നൽകിയ പിന്തുണയും സഹകരണവും മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഏറെ സഹായകരമായി.

ഇതിനോടകം റീജിയണുകളിലെ മൂല്യ നിർണ്ണയം പൂർത്തിയാക്കിയ ജിജി വിക്ടറുടെ നേതൃത്വത്തിലുള്ള ടീം ആദ്യ ഘട്ട വിജയികളുടെ പേരുകൾ അതാത് റീജിയണൽ ഭാരവാഹികളെ അറിയിച്ചു കഴിഞ്ഞു. ആദ്യ ഘട്ടത്തിലെ വിജയികളെ മുഴുവൻ നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ യുക്മ ദേശീയ കലാമേളക്കൊപ്പം നടക്കുന്ന ഫൈനൽ റൗണ്ടിൽ പങ്കെടുപ്പിക്കുവാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ.

നവംബർ രണ്ട് ശനിയാഴ്ച 12 മുതൽ 1 മണി വരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയവർ കൃത്യസമയത്ത് തന്നെ മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. മത്സരത്തിനാവശ്യമായ പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. ചിത്രരചനക്കാവശ്യമായ മറ്റ് വസ്തുക്കൾ മത്സരാർത്ഥികൾ തന്നെ കൊണ്ട് വരേണ്ടതാണ്. മത്സരത്തിനുള്ള തീം അന്നേ ദിവസം മത്സര വേദിയിൽ വെച്ച് നൽകുന്നതാണ്.

റീജിയണൽ മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളേയും, മത്സരങ്ങൾ കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച സംഘാടകരേയും യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ പ്രത്യേകം അഭിനന്ദിച്ചു. റീജിയണൽ, നാഷണൽ തല മത്സര വിജയികൾക്ക് നാഷണൽ കലാമേള വേദിയിൽ വെച്ച് തന്നെ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

ആദ്യഘട്ട മത്സരത്തിലെ മുഴുവൻ വിജയികളും നവംബർ രണ്ടിന് മാഞ്ചസ്റ്ററിലെ ശ്രീദേവി നഗറിൽ വെച്ച് നടക്കുന്ന ഫൈനൽ റൌണ്ടിൽ പങ്കെടുത്ത് ഈ ചിത്രരചനാ മത്സരം ഒരു വൻ വിജയമാക്കി തീർക്കണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ്, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ്ജ് എന്നിവർ അഭ്യർത്ഥിച്ചു.

ചിത്ര രചനാ മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്:

ആർട്സ് കോ-ഓർഡിനേറ്റർ –
ജിജി വിക്ടർ 07450465452
രക്ഷാധികാരി –
സി.എ ജോസഫ് 07846747602
വൈസ് ചെയർമാൻ –
ജോയി ആഗസ്തി 07979188391
നാഷണൽ കോ-ഓർഡിനേറ്റർ – കുര്യൻ ജോർജ്ജ് 07877348602
ജനറൽ കൺവീനേഴ്സ് –
തോമസ് മാറാട്ടുകളം – 07828126981
ജയ്സൺ ജോർജ്ജ് – 07841613973.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.