1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2019

സ്വന്തം ലേഖകൻ: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ യു.എസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയ്ക്ക് ഐ.എസിന്റെ ഭീഷണി. തങ്ങളുടെ നേതാവനെ ഇല്ലാതാക്കിയതില്‍ അമേരിക്കയോട് അത്രയ്ക്ക് സന്തോഷിക്കേണ്ട എന്ന് ഐ.എസ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കി.

പുതിയ തലവനെ തെരഞ്ഞെടുക്കുന്നതായി ഐ.എസ് വ്യാഴാഴ്ച അറിയിച്ചിരുന്നു. ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചായിരുന്നു ഐ.എസിന്റെ പ്രഖ്യാപനം. അബു ഇബ്രാഹിം അല്‍-ഹാഷിമി അല്‍-ഖുറേഷിയാണ് ഐ.എസിന്റെ പുതിയ തലവന്‍.

“ഞങ്ങളുടെ നേതാവിനെ ഇല്ലാതാക്കിയതാലോചിച്ച് അമേരിക്ക അധികം സന്തോഷിക്കേണ്ട. യൂറോപ്പിന്റെയും സെന്‍ട്രല്‍ ആഫ്രിക്കയുടെയും പടിവാതിലില്‍ ഞങ്ങള്‍ എത്തിനില്‍ക്കുന്ന കാര്യം നിങ്ങള്‍ മനസിലാക്കിയിട്ടില്ലേ. എന്നുമാത്രമല്ല, ഞങ്ങള്‍ ഇത് വ്യാപിപ്പിക്കുകയും ഉറപ്പിക്കുകയുമാണ്,” ഐ.എസ് വക്താവ് പുറത്തുവിട്ട ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

“രാജ്യങ്ങള്‍ക്ക് നിങ്ങള്‍ പരിഹാസപാത്രമാവുന്നത് എങ്ങനെയെന്ന് നിങ്ങള്‍ കാണും. ഒരു അഭിപ്രായം പറഞ്ഞ് ഉറങ്ങുകയും മറ്റൊരു അഭിപ്രായത്തോടൊപ്പം ഉറക്കമുണരുകയും ചെയ്യുന്ന ഒരു പ്രായംചെന്ന വിഡ്ഢിയാണ് നിങ്ങളുടെ ഈ വിധിക്ക് കാരണം,” ’, ഐ.എസിന്റെ ഭീഷണി തുടരുന്നു.

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ഐ.എസിന്റെ കണ്‍സള്‍റ്റേറ്റീവ് കൗണ്‍സിലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. പുതിയ തലവനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐ.എസ് പുറത്തുവിട്ടിട്ടില്ല. ഐ.എസിന്റെ മുന്‍ വക്താവും യു.എസിന്റെ ബാഗ്ദാദി വേട്ടയില്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.