സ്വന്തം ലേഖകൻ: കുഞ്ചാക്കോ ബോബന്റെ 43ാം പിറന്നാളായിരുന്നു നവംബർ രണ്ടിന്. ചാക്കോച്ചനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട പിറന്നാളുകളിൽ ഒന്നായിരുന്നു ഇത്. മകൻ ഇസഹാഖിന്റെ വരവിനു ശേഷമുള്ള ആദ്യ പിറന്നാൾ ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. തന്റെ പിറന്നാൾ കേക്കിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ചാക്കോച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏവരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്.
“കേക്കിന്റെ മുകളിലായി മകനെ വാരിപ്പുളർന്ന് നിൽക്കുന്ന ഒരച്ഛനെ കാണാം. താഴെ എഴുതിയിരിക്കുന്നു “എന്റെ പപ്പയ്ക്ക് ജന്മദിനാശംസകൾ,” എന്ന്. ആ വാക്കുകൾ ഉദ്ധരിച്ചാണ് ചാക്കോച്ചൻ തന്റെ കുറിപ്പ് ആരംഭിച്ചത്. ഈ വാക്കുകൾ കേൾക്കാൻ താൻ ഏറെ കാത്തിരുന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന എല്ലാവർക്കും സ്നേഹവും നന്ദിയും അറിയിക്കാനും താരം മറന്നില്ല.
സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധിയേറെ പേരായിരുന്നു താരത്തിന് ജന്മദിന ആശംസകളുമായി രംഗത്തെത്തിയിരുന്നത്. കുഞ്ചാക്കോ ബോബന്റെ അടുത്ത സുഹൃത്തുക്കളായ രമേഷ് പിഷാരടി, ജോജു ജോർജ് എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് ആശംസകൾ നേർന്നിട്ടുണ്ട്. നടി അനുസിതാരയും ചാക്കോച്ചന് പിറന്നാൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.
പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ചാക്കോച്ചന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ നിറം വീണ്ടും റിലീസ് ചെയ്യുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല