സാല്‍ഫോര്‍ഡ്: പ്രഥമ അതിരമ്പുഴ സംഗമം ശനിയാഴ്ച സാല്‍ഫോര്‍ഡില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ സാല്‍ഫോര്‍ഡ് സെന്റ് ലൂക്ക് ചര്‍ച്ച് ഹാളിലാണ് പരിപാടികളും പ്രിസ്റ്റണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും പരിപാടിയുടെ ഭാഗമാകും.
ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കി അയല്‍വാസികളെയും സുഹൃത്തുക്കളെയും നേരില്‍ കാണുന്നതിനും സൗഹൃദം പങ്കുവെയ്ക്കുന്നതിനുമുള്ള ഈ അസുലഭ മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുവാന്‍ അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെയും അതിരമ്പുഴയില്‍ നിന്നും വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഉണ്ണി വെള്ളിനാങ്കല്: 07429196639
ജോസ് മാത്യു മുഖച്ചിറ: 07983417360
സിജോ സെബാസ്റ്റ്യന്‍: 07886338434
വേദിയുടെ വിലാസം:
St.Luke Church Hall
Liverpool Street, Salford,
M65YD
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല