നടന് പൃഥ്വിരാജിന്റെ ചില നിലപാടുകളോടും അഭിപ്രായങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് യുവതാരം ആസിഫ് അലി രംഗത്തെത്തിയപ്പോള്‍ എല്ലാവരും പറയാന്‍ തുടങ്ങിയിരുന്നു പൃഥ്വിയും ആസിഫും തമ്മില്‍ പിണക്കത്തിലാണെന്ന്. എന്നാല്‍ ആസിഫ് നടത്തിയത് വളരെ ആരോഗ്യപരമായ ഒരു വിമര്‍ശനമായിരുന്നുവെന്നും അത് പൃഥ്വി അതിന്റെ സെന്സില്ത്തന്നെയേ ഉള്ക്കൊണ്ടിട്ടുള്ളുവെന്നുമുള്ളത് വേറെക്കാര്യം.
എന്തായാലും സാധാരണ ചലച്ചിത്രലോകത്തുള്ള ചീപ്പ് പോരുകള്‍ക്ക് തങ്ങളില്ലെന്നുതന്നെയാണ് താരങ്ങള്‍ നല്കുന്ന സന്ദേശം. കാരണം പൃഥ്വി നായകനാകുന്ന രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയെന്ന ചിത്രത്തില്‍ ആസിഫ് അലി ഒരു അതിഥി താരമായി എത്തി. സാധാരണ എന്തിനെങ്കിലും കൊമ്പുകോര്ത്തുകഴിയുകയോ, മുന്നിരതാരങ്ങളായിക്കഴിയുകയോ ചെയ്താല്‍ പൊതുവേ തന്റെ ശത്രു നായകനായ ചിത്രത്തില്‍ അഭിനയിക്കാനോ, ശത്രുവിനെക്കൊണ്ട് സ്വന്തം ചിത്രത്തില്‍ അഭിനയിപ്പിക്കാനോ നമ്മുടെ താരങ്ങള്‍ തയ്യാറാവാറില്ല.
എന്നാല്‍ ഇന്ത്യന്‍ റുപ്പിയില്‍ ആസിഫ് എത്തുകയും തന്റെ റോള്‍ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു. പൃഥ്വിയും ആസിഫും തമ്മിലുള്ള പ്രശ്നം നടന്നുകൊണ്ടിരിക്കുമ്പോഴാണത്രേ സംവിധായകന് രഞ്ജിത്ത് ഇന്ത്യന്‍ റുപ്പിയില്‍ അതിഥി വേഷം ചെയ്യാന്‍ ആസിഫ് അലിയെ ക്ഷണിക്കുന്നതും ആസിഫ് അലി സന്തോഷത്തോടെ ആ ഓഫര്‍ സ്വീകരിക്കുന്നതും.
കഴിഞ്ഞ ദിവസം ആസിഫ് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുകയും ചെയ്തു. ആസിഫിനൊപ്പം ഫാസിലിന്റെ മകന് ഷാനുവും ചിത്രത്തില്‍ അതിഥിതാരമായി എത്തുന്നുണ്ട്. രണ്ടുപേരും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ ഇടപാടുകാരായിട്ടാണ് അഭിനയിക്കുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയ്ക്കടുത്തുവച്ചായിരുന്നു ഈ ഭാഗങ്ങള്‍ ചിത്രീകരിച്ചത്.
മോഹന്‍ലാലും മമ്മൂട്ടിയും തന്നെ അഭിനന്ദിക്കാറില്ലെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയെത്തുടര്‍ന്ന് തന്നെ പോലുള്ള പുതിയ നടന്മാരുടെ പ്രകടനങ്ങള്‍ കണ്ട് പൃഥ്വിരാജ് ഒരിക്കല്‍ പോലും ഫോണ്‍ ചെയ്തിട്ടില്ലെന്ന് ആസിഫ് തുറന്നടിക്കുകയായിരുന്നു.
ഇതിനു മറുപടിയായി ആസിഫ് അലിയുടെ ട്രാഫിക് കണ്ടിട്ട് അതിന്റെ തിരക്കഥാകൃ ത്തിനെയും സംവിധായകനെയും താന്‍ വിളിച്ച് അഭിനന്ദിച്ചിരുന്നെന്ന് പൃഥ്വി മറുപടിയും നല്‍കിയിരുന്നു. എന്തായാലും ചലച്ചിത്രലോകം എന്തോ മലപോലെ വരുമെന്ന് കരുതിയിരുന്നത് എലിപോലെ വന്നുപോയെന്ന് കരുതി സമാധാനിയ്ക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല