സ്വന്തം ലേഖകൻ: ദുബായിൽ കാറിനടിയിൽപ്പെട്ട് ഇന്ത്യക്കാരിയായ നാലുവയസുകാരിക്ക് ദാരുണാന്ത്യം. ജബൽ അലി ടൗണിലെ സ്കൂൾ പരിസരത്തുവച്ച് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ആഫ്രിക്കൻ വംശജയായ യുവതി ഓടിച്ചിരുന്ന വാഹനത്തിനടിയിൽപ്പെട്ടാണ് അപകടം ഉണ്ടായതെന്ന് ജെബൽ അലി പൊലീസ് സ്റ്റേഷൻ ജനറൽ അദൽ അൽ സുവൈദി പറഞ്ഞു. കാറ് പിന്നോട്ട് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു. ഗുരുതര പരിക്കുകളോട് കൂടി അമ്മയെ എൻഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാര്‍ ഓടിച്ചിരുന്ന ആഫ്രിക്കന്‍ സ്വദേശിനി ബ്രേക്കിന് പകരം ആക്സിലേറ്റര്‍ അമര്‍ത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അപകട സ്ഥലത്തുണ്ടായിരുന്ന മൂന്ന് കാറുകള്‍ തകര്‍ന്നതായും റിപ്പോർട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല