സ്വന്തം ലേഖകൻ: നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലെ ആദ്യ ഗാനത്തിന് വൻ വരവേൽപ്പ്. “ഭായി രെ“ എന്ന് തുടങ്ങുന്ന ഗാനം മുംബൈയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.നീരജ് പാണ്ഡെയുടെ വരികള്‍ക്ക് സാഗര്‍ ദേശായി ഈണം നല്കി വിശാല്‍ ദദ്ലാനിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നിവിന്‍പോളിയും ഗീതു മോഹന്‍ദാസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. വേള്‍ഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
ചിത്രത്തിലെ നിവിന്‍ പോളിയുടെ പ്രകടനം ഇതിനകം ഫെസ്റ്റിവല്‍ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമായാണ് മൂത്തോന് ചിത്രീകരിച്ചിരിക്കുന്നത്. തലമുടി പറ്റെ വെട്ടി കുറ്റിത്താടിയുമൊക്കെയായി ഒരു അധോലോക നായകന്റെ വേഷപ്പകര്‍ച്ചയിലാണ് നിവിന്‍ എത്തുന്നത്.
ചിത്രത്തിന്റെ രചനയും ഗീതു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രാജീവ് രവി. നവംബര്‍ 8ന് മൂത്തോന് തിയേറ്ററുകളിലെത്തുന്നു. ചിത്രത്തിലെ ആദ്യ ഗാനം കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല