സാബു ചുണ്ടക്കാട്ടില്‍
മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ കെ.സി.എ.എം ഏകദിന വിനോദയാത്ര ഏവര്‍ക്കും നവ്യാനുഭമായി. യോര്‍ക്ക്‌ഷെയറിലെ ലൈറ്റ് വാലി തീം പാര്‍ക്കിലേക്കാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. രാവിലെ എട്ടിന് മാഞ്ചസ്റ്ററില്‍ നിന്നും സ്‌പെഷ്യല്‍ കോച്ചില്‍ പുറപ്പെട്ട സംഘം രാത്രി 9 മണിയോടെ തിരിച്ചെത്തി. കുട്ടികള്‍ക്കായുള്ള റൈഡുകളും, ഫാമിലി റെഡുകളും ഏവരും നന്നേ ആസ്വദിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും ഭാരവാഹികള്‍ നന്ദിരേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല