സ്വന്തം ലേഖകൻ: ബോളിവുഡിലിത് ബയോപിക്കുകളുടെ കാലമാണ്. 1983 -ലെ ഇന്ത്യയുടെ വിശ്വവിജയത്തിന്റെ കഥ പറയുന്ന ’83’ എന്ന ചിത്രമാണ് ഈ പട്ടികയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് വിജയം സമ്മാനിച്ച ക്യാപ്റ്റന്‍ കപില്‍ദേവായി ഈ ചിത്രത്തിലെത്തുന്നത് രണ്‍വീര്‍ സിങ്ങാണ്.
ചിത്രം പ്രഖ്യാപിച്ചപ്പോള്‍ കപിലിനെ എങ്ങനെ രണ്‍വീര്‍ സ്ക്രീനില്‍ പകര്‍ത്തുമെന്ന് സംശയിച്ചവര്‍ നിരവധിയാണ്. എന്നാലിപ്പോഴിതാ രണ്‍വീര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ചിത്രം കണ്ട് സിനിമാ ലോകവും ക്രിക്കറ്റ് ലോകവും ഒന്നാകെ ഞെട്ടിയിരിക്കുകയാണ്.
ഒറ്റക്കാലില്‍ നിന്നുള്ള കപിലിന്റെ പ്രശസ്തമായ ഷോട്ടിന്റെ ചിത്രമാണ് ‘നടരാജ ഷോട്ട്’ എന്ന കുറിപ്പോടെ രണ്‍വീര്‍ പങ്കുവെച്ചത്. ഒറ്റനോട്ടത്തില്‍ ആ ചിത്രം കപിലല്ലാതെ മറ്റാരുമാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത താരത്തിലാണ്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിലാണ് തിയേറ്ററുകളിലെത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല