വാല്‍ത്തംസ്‌റ്റോ: കുട്ടികള്‍ക്കായുള്ള ധ്യാനങ്ങള്‍ നയിക്കുന്നതില്‍ പ്രശസ്തരായ ഇമ്മാനുവല്‍ ക്രിസ്റ്റീന്‍ ടീം ലണ്ടനിലെ വാല്‍ത്തം സ്റ്റോവില്‍ കുട്ടികള്‍ക്കായുള്ള ധ്യാനം നടത്തുന്നു. ആഗസ്റ്റ് 26, 27, 28 തീയ്യതികളില്‍ (വെള്ളി, ശനി, ഞായര്‍) നടത്തപ്പെടുന്ന കുട്ടികളുടെ ആത്മാഭിഷേക ധ്യാനം, കുട്ടികളില്‍ ധാര്‍മ്മിക ബോധം, വിശ്വാസ തീക്ഷണത, ഏകാഗ്രത, ലക്ഷ്യബോധം, വിവേകം, പരസ്പര സ്‌നേഹ ബഹുമാനം തുടങ്ങിയ ആത്മീയ കൃപകള്‍ പ്രാപിക്കുന്നതിനുതകുന്ന ക്ലാസ്സുകളും വചന ശുശ്രൂഷകളും ആയിരിക്കും ക്രിസ്റ്റീന്‍
ടീം നടത്തുക.
ബര്‍മ്മിങ്ങാം അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ. സോജി ഓലിക്കലച്ചനാണ് ഇമ്മാനുവേല്‍ ക്രിസ്റ്റീന്‍ ടീമിനെ നയിക്കുക.
കുട്ടികളെ ഈ ത്രിദിന ധ്യാനത്തില്‍ പങ്കു ചേര്‍ത്ത് കുടുംബത്തിനും സമൂഹത്തിനും നാടിനും മാതൃകയും സഹായിയും ഈശ്വരാനുഗ്രമുള്ളയാളുമായി പരിവര്‍ത്തനപ്പെടുവാന്‍ രക്ഷാകര്‍ത്താക്കള്‍ സൗകര്യം ഒരുക്കിക്കൊടുക്കണമെന്നും ഈ അസുലഭ സൗഭാഗ്യ ദിനങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും ചാപ്ലിന്‍ ഫാ. ഇന്നസെന്റ് അറിയിക്കുന്നു.
ധ്യാന സമയക്രമം:
26 (വെള്ളി) രാവിലെ 10 മുതല്‍ 17 വരെ
27 (ശനി) രാവിലെ 10 മുതല്‍ 17 വരെ
28 (ഞായര്‍) ഉച്ച കഴിഞ്ഞ് 2.30 മുതല്‍ വൈകുന്നേരം 6.30 വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫാ. ഇന്നസെന്റ് പുത്തന്‍ തറയില്‍ VC (07400847000)
ഫാ. ബിജു കൊച്ചേരി നാല്പതില്‍ CMI (07904417427)
ജോസ് എന്‍. വി (07961011988)
പള്ളിയുടെ വിലാസം:
Our Lady of St. George RC Church,
132, Sernshall tSreet,
London-E17 9HU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല