ജോസ് മുളവേലിപ്പുറത്ത്
ഭാരതത്തിന്റെ അപ്പോസ്തലപ്പനായ വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പര്‍ശം കൊണ്ട് അനുഗ്രഹനീയമായ ചേര്‍പ്പുങ്കല്‍, കുമ്മണ്ണൂര്‍, മാറിടം എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നത് 2000ല്‍ ആണ് . മധ്യ തിരുവിതാംകൂറിന്റെ അക്ഷരനഗരിയായ കോട്ടയം നഗരത്തെ ചുറ്റിപ്പിണഞ്ഞ് ഒഴുകുന്ന മീനച്ചിലാറിന്റെ ഇരുകരകളിലായിട്ടാണ് ചേര്‍പ്പൂങ്കല്‍, കുമ്മണ്ണൂര്‍, മാറിടം എന്നീ പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
1965-70 കാലഘട്ടത്തില്‍ നടന്ന മലബാര്‍ ഹൈറേഞ്ച് അട്ടപ്പാടി കുടിയേറ്റത്തില്‍ ദുര്‍ഘട കാലാവസ്ഥയെയും മലമ്പനിയെയും പ്രതികൂല സാഹചര്യങ്ങളെയും അവഗണിച്ച് ചങ്കൂറ്റം കൈമുതലായി സ്വീകരിച്ച് മണ്ണിനെ പൊന്നാക്കി മാറ്റിയ കൈക്കരുത്തിന്റെ ഉടമകളാണ് ചേര്‍പ്പുങ്കല്‍ കുമ്മണ്ണൂര്‍ മാറിടം നിവാസികള്‍. ലോകത്തിന്റെ ഏത്് മുക്കിലും മൂലയിലും ഇന്ന് ഇവര്‍ കഠിനാദ്ധ്വാനികളായി ജീവിക്കുന്നു. കേരളത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഉണ്ണി മിശിഹായുടെ തീര്‍ത്ഥാടന കേന്ദ്രം ഇവിടെ സ്ഥിതി ചെയ്യുന്നു. ഈ പുണ്ണ്യ ഭൂമിയില്‍ നിന്നും ചേക്കേറി കടന്നു വന്നു.
ബ്രിട്ടന്റെ വിരിമാറില്‍ ഒരു കൂടാരത്തില്‍ ഒന്നു ചേരുവാന്‍ ജാതി മദ ഭേദമന്യേ എല്ലാ ചേര്‍പ്പൂങ്കല്‍, കുമ്മണ്ണൂര്‍, മാറിടം നിവാസികളെയും തങ്ങളുടെ സ്‌നേഹം പങ്കു വെയ്ക്കുവാനും സൗഹൃദങ്ങള്‍ പുതുക്കുവാനും ബ്ലാക്ക് പൂളിലേക്ക് ഒക്ടോബര്‍ 22-ാം തിയ്യതി ഇന്‍ഫാന്റ് ജീസസ് നഗറിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
സ്ഥലം: St. Kentigerns church Black FY 38 BT
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വ്യക്തികളും നമ്പറുകളും.
സാജന്‍ പടിക്കലില്‍ 07891345093
ജോസ് മുളവേലിപ്പുറത്ത് 07877769435
ബെന്നി കടുകക്കുന്നേല്‍ 07944024671
ബാബു കല്ലോലില്‍ 07832857444
ജോഷി വള്ളൂര്‍ 07846047107
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല