രതിനിര്‍വേദം, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നിങ്ങനെ രണ്ട് തുടരന് ഹിറ്റുകള്‍ക്ക് ശേഷം ശ്വേത വീണ്ടും തമിഴിലേക്ക്. അങ്ങാടിത്തെരുവിലൂടെ തെന്നിന്ത്യയെ വിസ്മയിപ്പിച്ച വസന്തബാലന് ഒരുക്കുന്ന അരവാന് എന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടതും തീവ്രവുമായ വേഷത്തിലാണ് ശ്വേത അഭിനയിക്കുന്നത്.
ചരിത്രകഥപറയുന്ന ചിത്രത്തില്‍ ആദിയാണ് നായകന്. കൂടാതെ പശുപതി, അര്‍ച്ചന കവി, ധന്‍ഷിക തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വെങ്കിടേശന് രചന നിര്‍വഹിച്ച കാവല്‍കൂട്ടം എന്നൊരു നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ ദാസിയുടെ വേഷത്തിലാണ് ശ്വേത അഭിനയിക്കുന്നത്.
റോള്‍ ഇഷ്ടപ്പെട്ട ശ്വേത വളരെ താത്പര്യപൂര്വമാണിത് ഏറ്റെടുത്തത്’ ചിത്രവുമായി ബന്ധമുള്ളവര്‍ പറയുന്നു. അരവാന്റെ തിരക്കഥയിലും വസന്തബാലന്റെ ശൈലിയിലും താത്പരയാണെന്ന് നടി പറയുന്നു.
തമിഴില്‍ ശ്വേത അവസാനമായി അഭിനയിച്ചത് നാന് അവനില്ലൈ 2′ എന്ന ചിത്രത്തിലാണ്. ശ്വേതയടക്കം ഒരുകൂട്ടം താരങ്ങളുടെ നിര്‍ലോഭമായ ഗ്ലാമര്പ്രദര്ശനമുണ്ടായിട്ടും നാന് അവനില്ലൈ 2 ബോക്സ് ഓഫീസില്‍ മൂക്കുംകുത്തി വീണിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല