ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് 208 റണ്‍സ് ലീഡ്. അലിസ്റ്റര്‍ കൂക്കിന്റെയും (189) ഇയാന്‍ ബെല്ലിന്റെയും (115) സെഞ്ചുറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. മൂന്നാദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെടുത്തിട്ടുണ്ട്. ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 280 റണ്‍സാണെടുത്തിരുന്നത്.
ആന്‍ഡ്രു സ്ട്രോസ്(60), കെവിന് പീറ്റേഴ്സന്(36), ജെയിംസ് ആന്ഡേഴ്സന്(ഏഴ്), കോളിങ്വുഡ്(13), മാറ്റ് പ്രിയോര്‍(54*) റണ്‍സെടുത്തു. ഓസ്ട്രേലിയയ്ക്കുവേണ്ടി മിച്ചല്‍ ജോണ്സന് മൂന്നും പീറ്റര്‍ സീഡില്‍, ബെന്ഹില്ഫെന്ഹസ്, ഷെയിന്‍ വാട്സന്, മൈക്കല്‍ ബീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. അഞ്ച് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗണ്ട് 2-1ന് മുന്നിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല