1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2011

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റ്റര്‍: പ്രാര്‍ത്ഥനയിലൂടെ കെട്ടുറപ്പുള്ള ജീവിതം നയിക്കുവാന്‍ പ്രശസ്ത വചന പ്രഘോഷകനായ ഫാ:ജോസഫ് പുത്തന്‍പുരയ്ക്കല്‍ ആവശ്യപ്പെട്ടു. നോര്‍ത്ത് മാഞ്ചസ്റ്റര്‍ മൂന്ന് ദിവസം നീണ്ട് നിന്ന കുടുംബ നവീകരണ ധ്യാനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നര്‍മ്മം കലര്‍ന്ന സംഭാഷണത്തിലൂടെ ധ്യാനഹാളില്‍ തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹത്തിന് ആത്മീയ ചൈതന്യത്തിന്റെ നവ്യാനുഭവം പകര്‍ന്ന് നല്‍കിയാണ് ധ്യാനം സമാപിച്ചത്. ഗ്ലാസ്‌ഗോ അതിരൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ ഫാ:ജോയി ചെറാടിയിലും ബ്രദര്‍ ജോപ്പാനും ധ്യാനത്തിന് നേതൃത്വം നല്‍കി. കുമ്പസാരവും കൗണ്‍സിലിങ്ങും ധ്യാനത്തിന്റെ ഭാഗമായി നടന്നു. ധ്യാനത്തിന്റെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും സോണി ചാക്കോ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.