നനീറ്റന്‍: യുക്മ ഈസ്റ്റ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയന്റെ പ്രഥമയോഗം 21.8.2011 ന് നനീറ്റനില്‍ വച്ച് നടന്നു. യോഗത്തിന് കേരളാ ക്ലബ്ബ് നനീറ്റന്‍ ആഥിത്യം വഹിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റ് വിജി കെ.പി അധ്യക്ഷനായിരുന്നു. റീജിയനല്‍ സെക്രട്ടറി ബെന്നി ജോസ് സ്വാഗതവും ദേശീയ വനിതാ വൈസ് പ്രസിഡന്റ് ബീനാ സെന്‍സ് നന്ദിയും രേഖപ്പെടുത്തി.
യോഗത്തില്‍ ദേശീയ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ വിജി.കെ.പി വിശദീകരിക്കുകയും തുടര്‍ന്ന് റീജിയന്റെ കീഴിലുള്ള അസോസിയേഷന് പ്രതിനിധികള്‍ മേല്‍കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുകയും നിര്‍ദേശങ്ങള്‍ ദേശീയ കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ ദേശീയ വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
വരുന്ന നവംബറില്‍ നടക്കുന്ന ദേശീയ കലാമേളയുടെ ഭാഗമായി നടത്തുന്ന റീജിയണല്‍ കലാമേള ഇത്തവണ നനീറ്റനില്‍ വച്ച് നടത്തുവാന്‍ യോഗം തീരുമാനിച്ചു. കേരളാ ക്ലബ്ബ് നനീറ്റന്‍ ഇത്തവണത്തെ മിഡ്ലാന്‍സ് റീജിയണല്‍ കലാമേളക്ക് ആഥിത്യം വഹിക്കും. മിഡ്ലാന്റ്സ് റീജിയനല്‍ കലാമേള ഈ വരുന്ന ഒക്ടോബര്‍ 22 ന് നനീറ്റനില്‍ വച്ച് നടത്തപ്പെടും എന്ന് ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം നടന്ന കലാമേളയില്‍ കഴിവു തെളിയിച്ചവരും, പുതിയതായി മത്സരിക്കുന്നവരും വാശിയേറിയ കലാമേളയില്‍ മാറ്റുരക്കുന്നതിനായി ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുവാന് റീജിയന്റെ കീഴിലുള്ള എല്ലാ അസോസിയേഷനുകളും രംഗത്തിറങ്ങികഴിഞ്ഞു. റീജിയനില്‍ വിജയികളാവുന്നവര്‍ക്ക് നവംബറില്‍ നടക്കുന്ന ദേശീയ കലാമേളയില്‍ മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും.
കഴിഞ്ഞവര്‍ഷം വരെ ഈസ്റ്റ് ആഗ്ലിയ റീജിയന്റെ ഭാഗമായിരുന്ന കെറ്ററിംങ് മലയാളി അസോസിയേഷന് ഇത്തവണമുതല്‍ മിഡ്ലാന്റിന്റെ ഭാഗമായിരിക്കും എന്ന് ദേശീയ നേതൃത്വം അറിയിച്ചു.
മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് പ്രത്യേകം സമ്മാനങ്ങളും, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കലാതിലകം നേടുന്ന ആള്‍ക്കുള്ള ഏ.സി ജോസഫ് ആലനോലിക്കല്‍ എവര്‍ റോളിംങ് ട്രോഫിയും, കലാപ്രതിഭാ പട്ടം നേടുന്നവര്‍ക്കുള്ള ഉലഹന്നാന് മത്തായി എവര്‍ റോളിംങ് ട്രോഫിയും കൂടാതെ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ഹുറുമീസ് കുരിശുങ്കല്‍ എവര്‍ റോളിംങ് ട്രോഫിയും നല്‍കുന്നതായിരിക്കും.
കലാമേളയുടെ സുഗമമായ നടത്തിപ്പിനായി റീജിയന്റെ കീഴിലുള്ള എല്ലാ അസോസിയേഷന് പ്രതിനിധികളെയും ഉള്‍പ്പെടുത്തി വിപുലമായ ആഘോഷകമ്മറ്റിയും രൂപീകരിച്ചു. കഴിഞ്ഞവര്‍ഷത്തെ ദേശീയ കലാമേളയില്‍ വാശിയേറിയ മത്സരം കാഴ്ചവച്ച് ഈ റീജിയന് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാമതായി എത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റീജിയന്റെ കീഴിലുള്ള അസോസിയേഷനുകള്‍ റിഹേഴ്സല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കലാമേളയുടെ കൂടുതല്‍ വിവരങ്ങള്‍ അസോസിയേഷന് പ്രതിനിധികളില്‍ നിന്നും മറ്റ് മാധ്യമങ്ങള്‍ വഴിയും അറിയിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല