യുഎസ് നഗരങ്ങളില്‍ ഭൂചലനം. വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് വൈറ്റ് ഹൗസും പെന്റഗണും കാപ്പിറ്റോള്‍ ഹില്ലും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ താല്‍ക്കാലികമായി ഒഴിപ്പിച്ചു. പറന്നിരുന്ന വിമാനങ്ങള്‍ അടിയന്തരമായി നിലത്തിറക്കുകയും ചെയ്തു.
ന്യൂയോര്‍ക്ക് സിറ്റി, നോര്‍ത്ത് കാരോലിന തുടങ്ങിയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.വടക്കന്‍ വിര്‍ജിനീയയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇവിടത്തെ രണ്ട് ആണവ റിയാക്ടറുകള്‍ അടച്ചിട്ടു.
റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമുണ്ടായിട്ടില്ല. എന്നാല്‍ വാഷിങ്ടണില്‍ ചെറുതായി നാശനഷ്ടങ്ങള്‍ ഉണ്ടായതായി അഗ്നിശമനസേനാവകുപ്പ ്അധികൃതര്‍ ചെയ്തിട്ടില്ല.
അമേരിക്കയുടെ കിഴക്കന്‍ തീരത്ത് രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെങ്കിലും സുനാമി സാധ്യതയില്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. ഭൂചലത്തെ തുടര്‍ന്ന് പ്രസിഡന്റ് ബരാക് ഒബാമ ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതി ഗതികള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല