ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സാക്ഷിയാക്കണമെന്ന് എ. രാജ കോടതിയില്‍ ആവശ്യപ്പെട്ടു. ഇടപാടില്‍ നഷ്ടം വരുത്തിയിട്ടില്ല എന്നത് പ്രധാനമന്ത്രിയും, അന്നത്തെ ധനമന്ത്രിയും, ടെലികോംമന്ത്രിയും സാക്ഷിയായിരുന്നെന്നും രാജ ദല്‍ഹിയിലെ പ്രത്യേക കോടതിയില്‍ അറിയിച്ചു.
അന്നത്തെ ടെലികോം മന്ത്രിയായിരുന്ന ദയാനിധി മാരനെയും, ധനമന്ത്രിയായിരുന്ന പി. ചിദംബരത്തെയും സാക്ഷികളായി പരിഗണിച്ച് കോടതിയിലേക്ക് വിളിച്ചുവരുത്തണമെന്നും രാജ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെയും അന്നത്തെ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെയും അനുമതിയോടെയാണ് താന്‍ ഇടപാട് നടത്തിയതെന്നും 2 ജി ഇടപാടുമായി ബന്ധപ്പെട്ട ഫയല്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തുന്നതിന് മുമ്പുതന്നെ ധനമന്ത്രിയായിരുന്ന ചിദംബരം അനുമതി തന്നിരുന്നുവെന്നും രാജ നേരത്തെ മൊഴി നല്‍കിയിരുന്നു. സെപ്ക്ട്രം ലൈസന്‍സ് ലേലം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും അന്നത്തെ ധനമന്ത്രി പി.ചിദംബരവും അറിഞ്ഞുകൊണ്ടാണെന്ന് ഡി.എം.കെ എം.പി കനിമൊഴി ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് രാജ കോടതിയെ സമീപിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല