വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും കരുത്തരായ സ്ത്രീകളുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ കരുത്തരായ 100 വനിതകളുടെ പട്ടികയിലാണ് സോണിയ ഏഴാം സ്ഥാനം നേടിയത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലാണ് ഒന്നാം സ്ഥാനത്തുള്ളത്.
പെപ്‌സി കോയുടെ അധ്യക്ഷയും ഇന്ത്യന്‍ വംശജയുമായ ഇന്ദിരാ നൂയി നാലാം സ്ഥാനത്തുണ്ട്. യുഎസ് വിദേശകാര്യസെക്രട്ടറി ഹില്ലരി ക്ലിന്റനാണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിന്റെ ആദ്യ വനിതാ പ്രസിഡന്റായ ദില്‍മാ റൂസഫാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.
സോഷ്യല്‍ വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ സി.ഒ.ഒ ഷെറില്‍ സാന്‍ഡ്ബര്‍ഗാണ് അഞ്ചാം സ്ഥാനത്തിനു അര്‍ഹയായത്. മിഷേല്‍ ഒബാമ എട്ടാം സ്ഥാനവും ലേഡി ഗാഗ പതിനൊന്നാം സ്ഥാനവും നേടി. ഐ.എം.എഫിന്റെ പുതിയ മേധാവി ക്രിസ്റ്റൈന്‍ ലാഗാര്‍ഡാണ് ഒന്‍പതാം സ്ഥാനം നേടിയത്.ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് 23-ാം റാങ്കും ആങ് സാന്‍ സ്യൂകി 26-ാം റാങ്കും നേടി.
സോണിയക്കും ഇന്ദിരക്കും പുറമേ രണ്ട് ഇന്ത്യന്‍ സ്ത്രീകള്‍ കൂടി പട്ടികയില്‍ ഇടം തേടിയിട്ടുണ്ട്. ഐ.സി.ഐ.സി.ഐ ബാങ്ക് തലവന്‍ ചാന്ദ കൊച്ചാര്‍(43), ബയോകോണ്‍ കമ്പനി മേധാവി കിരണ്‍ മസുംദാര്‍ ഷാ(99) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി 49-ാം സ്ഥാനം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല