വെള്ളം കിട്ടാതെ മരിച്ചുവെന്നൊക്കെ നമ്മള്‍ പറയാറുണ്ട്. ശരീരത്തില്‍ നിന്നും ജീവന്‍ അകന്നുപോകുന്ന നേരം ഓരോ വ്യക്തിയും ഒരു തുള്ളിവെള്ളത്തിനായി ആഗ്രഹിക്കുമെന്നാണ് പറയുക. ജീവന്‍ നിലനിര്‍ത്താനുള്ള അത്യാവശ്യമായ സംഗതിയാണെങ്കിലും അധികമായാല്‍ വെള്ളവും പ്രശ്‌നമാണെന്നതാണ് സത്യം. ബ്രിട്ടനിലാണ് വെള്ളം കുടിച്ചത് അധികമായിപ്പോയതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചത്. അതേസമയം ഈ യുവാവ് എസ്റ്റാസി ഗുളികകള്‍ കഴിച്ചിരിക്കാമെന്നും അതായിരിക്കാം അമിതമായ് വെള്ളം കുടിക്കാന്‍ പ്രേരിപ്പിച്ചതെന്നും കരുതുന്നു.
ഒരു ദിവസം 20 പിന്റ് (ഒമ്പത് ലിറ്റര്‍) വെള്ളം കുടിച്ചതാണ് മാത്യു എല്ലിസ് എന്ന 29 വയസ്സുകാരന്റെ മരണത്തിന് കാരണമായത്. അധികമായി വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് മാത്യുവിന്റെ തലച്ചോറ് തകരാറിലാവുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഏഴ് മാസക്കാലമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നും ഇദ്ദേഹം. ഒടുക്കം നെഞ്ചിന് അണുബാധ വന്നാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലം ചെലവിടാന്‍ മാത്യു വീട്ടിലെത്തിയപ്പോഴാണ് സംഭവം നടന്നതെന്ന് അമ്മ മൗറീന്‍ പറയുന്നു. മകന്‍ കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയി വന്നപ്പോള്‍ ക്ഷീണിതനായിരുന്നു. അടുത്ത ദിവസം രാവിലെ മുതല്‍ മാത്യു വെള്ളം കുടിക്കാന്‍ ആരംഭിച്ചു. അമിതമായി വെള്ളം കുടിച്ചതാണ് തന്റെ മകന്റെ വേര്‍പാടിനു കാരണമായതെന്നും മൗറീന്‍ വിശദീകരിക്കുന്നു.
ഈ യുവാവ് ക്ഷീണമകറ്റാനായി എസ്റ്റസി ഗുളികകള്‍ വല്ലതും കഴിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഇത്തരം ഗുളികകള്‍ കഴിച്ച ശേഷം ധാരാളം വെള്ളം കുടിക്കുന്നത് ആപത്താണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം, ശരീരത്തിലെ ഉപ്പിന്റെ അംശം പെട്ടെന്നെ താഴാനും അതുവഴി തലച്ചോറിന് തകരാര്‍ സംഭവിക്കാനും ഇത് കാരണമാവുമത്രേ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല