1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2011

മനു ജോര്‍ജ് സഖറിയ

നോട്ടിങ്ഹാം: നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ബാഡ്മിന്റന്‍ ഡബിള്‍സ് ബാഡ്മിന്റന്‍ ടൂര്‍ണമെന്റില്‍ ജോഷി പുത്തന്‍കുടിയും ബിജു പുത്തന്‍പുരയ്ക്കലും വിജയിച്ചു. സാജന്‍ കാവുങ്കല്‍, ബാബു വര്‍ഗീസ് എന്നിവരെ പിന്നിലാക്കിയാണ് ഇവര്‍ വിജയിച്ചത്. ടൂര്‍ണമെന്റില്‍ പതിനെട്ട് ടീമുകളാണ് പങ്കെടുത്തത്. ലസ്റ്റര്‍, ഹാരോഗേറ്റ്, ബര്‍ട്ടന്‍, മാന്‍സ്ഫീല്‍ഡ്, നോട്ടിങ്ഹാമില്‍ നിന്നുമുള്ള ടീമുകള്‍ എന്നിവരും ടൂര്‍ണമെന്റില്‍ പങ്കാളികളായി.

വിജയിച്ചവര്‍ക്കുള്ള സമ്മാനം സെപ്റ്റംബറില്‍ നടക്കുന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം എന്‍എംസിഎ പ്രസിഡന്റ് കുരുവിള തോമസ് നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണി തോമസ് നന്ദി പറഞ്ഞു. അടുത്ത വര്‍ഷം ഓള്‍ യുകെ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.