സ്വന്തം ലേഖകന്‍
ഇന്നു പുറത്തു വന്ന ജി സി എസ് ഇ പരീക്ഷയില്‍ യു കെ മലയാളിയുടെ ചരിത്രത്തിലെ തിളക്കമാര്‍ന്ന വിജയവുമായി ന്യൂകാസില്‍ നിന്നുള്ള കൊച്ചു മിടുക്കി യുവതലമുറയ്ക്ക് മാതൃകയാവുന്നു.ന്യൂകാസിലില്‍ താമസിക്കുന്ന സാബു കുരുവിളയുടെയും ഷൈനി സാബുവിന്റെയും മൂത്തമകള്‍ ബിസ്മയ സാബുവാണ് പത്ത് എ സ്റ്റാര്‍ കരസ്ഥമാക്കി ചരിത്രം സൃഷ്ട്ടിച്ചിരിക്കുന്നത്.
കണക്ക്,ഫിസിക്സ്,കെമിസ്ട്രി,ബയോളജി എന്നീ വിഷയങ്ങള്‍ക്ക് നൂറില്‍ നൂറും നേടിയ ബിസ്മയ ഐ ടി യ്ക്ക് രണ്ട് എ സ്റ്റാര്‍ കരസ്ഥമാക്കി.ടെക്സ്റ്റൈല്‍,റിലീജിയസ് സ്റ്റഡിസ്,ഇംഗ്ലീഷ് ലാന്ഗ്വെജ്,ഇംഗ്ലീഷ് ലിറ്റരെച്ചര്‍ എന്നീ വിഷയങ്ങള്‍ക്ക് എ സ്റ്റാര്‍ നേടിയ ബിസ്മയയുടെ ഫ്രഞ്ച്,ജിയോഗ്രഫി എന്നീ വിഷയങ്ങളിലെ സ്കോര്‍ എ ആണ്.ഏകദേശം പത്തു വര്‍ഷം മുന്‍പ് ആരംഭിച്ച രണ്ടാം തലമുറ മലയാളിയുടെ കുടിയേറ്റ ചരിത്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിരലിലെണ്ണാവുന്ന ഉന്നതമായ വിജയങ്ങളിലൊന്നാണിത്.
ന്യൂകാസിലിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയില്‍ ജോലിചെയ്യുന്ന ബിസ്മയയുടെ പിതാവ് സാബു കുരുവിള കോട്ടയം കല്ലറ പറപ്പള്ളില്‍ കുടുംബാംഗമാണ് . കണ്ണങ്കര പുത്തന്‍മറ്റത്തില്‍ കുടുംബാംഗമായ മാതാവ് ഷൈനി സാബു ന്യൂകാസില്‍ എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു.പത്താം ക്ലാസില്‍ പഠിക്കുന്ന ബെഞ്ചമിനും അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ബ്ലെസീറ്റയുമാണ് ബിസ്മയയുടെ സഹോദരങ്ങള്‍.
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെ കരുതി ഏഴു വര്‍ഷം മുന്‍പ് സൗദിയില്‍ നിന്നും യു കേയിലേക്ക് കുടിയേറിയതാണ് സാബുവും ഷൈനിയും.സ്വന്തം അധ്യാപകരെപ്പോലും അതിശയപ്പെടുത്തിയ ഉന്നതവിജയം നേടി തന്‍റെ മാതാപിതാക്കളുടെ സ്വപ്നം സാക്ഷാല്‍ക്കരിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് നമ്മുടെയൊക്കെ അഭിമാനമായ ഈ മിടുക്കി.തുടര്‍ന്നും നന്നായി പഠിച്ച് മെഡിസിനു ചേരാനാണ് ബിസ്മയയുടെ ആഗ്രഹം.ഈ വിജയത്തിന് സര്‍വശക്തനായ ദൈവത്തിന് നന്ദി പറയുന്നതായിബിസ്മയയുടെ മാതാപിതാക്കള്‍ എന്‍ ആര്‍ ഐ മലയാളിയോട് പറഞ്ഞു.
ബിസ്മയയുടെ ഉന്നതവിജയത്തില്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.ഈ വിജയം നമ്മുടെ കുട്ടികള്‍ക്കെല്ലാം പ്രജോദനവും മാതൃകയും ആവട്ടെയെന്നു പ്രത്യാശിക്കുകയും ചെയ്യുന്നു.കഴിഞ്ഞ വര്‍ഷം പന്തണ്ട് എ സ്റ്റാര്‍ നേടിയ കിം ആന്‍ഡ് റെസ് ആണ് ഇതുവരെ യു കെ മലയാളികളില്‍ ഏറ്റവും ഉന്നത വിജയം നേടിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല