പത്താം വയസ്സില്‍ പത്താം ക്ലാസ് പാസാകുന്നതും പതിനഞ്ചാം വയസില്‍ എംബിഎ എഴുതിയെടുക്കുന്നതുമെല്ലാം ചിലപ്പോഴെങ്കിലും ഒരു വാര്‍ത്തയാകാറുണ്ട്. ആ വാര്‍ത്തകളിലേക്കാണ് ടെമ്പോറ തോര്‍പ്പിന്റെ വാര്‍ത്തവരുന്നത്. ടെബോറ തോര്‍പ്പ് എന്ന കൊച്ചു മിടുക്കി തന്റെ ആറാം വയസ്സിലാണ് ജിസിഎസ്ഇ മാത്ത്സ് പരീക്ഷ പാസായിരിക്കുന്നത്. സാധാരണ പതിനാറു വയസ്സുള്ള കൌമാരക്കാര്‍ എഴുതുന്ന ഈ പരീക്ഷ തന്റെ ആറാം വയസ്സില്‍ ടെബോറ പാസായതിനെ തുടര്‍ന്ന് പലരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ജിസിഎസ്ഇ പരീക്ഷയില്‍ റെക്കോര്‍ഡ് വിജയമാണ് ഉണ്ടായിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടികളാണ് വിജയിച്ചവരില്‍ മുന്‍പന്തിയില്‍. പരീക്ഷ കാലയളവില്‍ ടി വി പോലും കാണാതെ പഠിത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തന്റെ മാത്ത്സ് പേപ്പറില്‍ ഇ ഗ്രേഡ് ആണ് ടെബോറ കരസ്ഥമാക്കിയിരിക്കുന്നത്.
സ്കൂള്‍ വിദ്യാര്‍ഥിനിയായ ടെബോറയുടെ ആഗ്രഹം ഭാവിയില്‍ ഒരു ഡോക്റ്റര്‍ ആകണമെന്നാണ്. ടെബോറയുടെ പിതാവ് ചാള്‍സ്(44) പറയുന്നത് തന്റെ മകളുടെ ഇഷ്ടവിഷയം കണക്കാണെന്നാണ്, അവള്‍ക്കൊരു ഡോക്റ്റര്‍ ആകണമെന്ന ആഗ്രഹം പിതാവിനെ അവള് അറിയിച്ചതിനെ തുടര്‍ന്ന് സയന്‍സിലും കണക്കിലും നീ നന്നായ് പഠിക്കണമെന്ന് പിതാവ് നിര്‍ദേശിക്കുകയായിരുന്നു. അതേസമയം പത്രങ്ങളില്‍ ചെറിയ കുട്ടികള്‍ വലിയ പരീക്ഷകള്‍ എഴുതുന്നതും പാസാകുന്നതുമായ വാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്ന് ഈ പിതാവ് ടെബോറയോട് എന്ത് കൊണ്ട് നിനക്കും എഴുതിക്കൂട എന്ന് ചോദിച്ചു, ഇതേ തുടര്‍ന്നാണ് ഈ ആറുവയസ്സുകാരി ജിസിഎസ്ഇ കണക്കു പരീക്ഷ എഴുതിയതും പാസായതും.
പരീക്ഷ ഫലം വ്യകതമാക്കുന്നത് പരീക്ഷ എഴുതിയവരില്‍ നാലില്‍ ഒരാള്‍ക്ക് കുറഞ്ഞത് ഒരു എ ഗ്രേഡ് എങ്കിലും കിട്ടിയിട്ടുണ്ടെന്നാണ്, മുന്‍ വര്‍ഷത്തേക്കാള്‍ 22 .6 ശതമാനം കുട്ടികളും ഉയര്‍ന്ന ഗ്രേഡുകള്‍ സ്വന്തമാക്കിരിക്കുന്നു. ജോയിന്റ് കൌണ്‍സില്‍ ഫോര്‍ ക്വാളിഫിക്കേഷന്‍ പുറത്ത് വിട്ട റിസള്‍ട്ടില്‍ 69 .8 ശതമാനം വിദ്യാര്‍ഥികളും സി ഗ്രേഡ് അല്ലെങ്കില്‍ അതിനു മുകളില്‍ ലഭിച്ചവരാണ് എന്നിരിക്കിലും ആണ്‍കുട്ടികള്‍ പെണ്കുട്ടികളെക്കാള് പുറകിലാണ്.
ഇംഗ്ലണ്ടിലും വേല്സിലും നോര്‍ത്തേന്‍ അയര്ലാണ്ടിലുമായ് ഏതാണ്ട് 650,൦൦൦ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 19.8 ശതമാനം ആണ് കുട്ടികള്‍ക്ക് മാത്രമാണ് എയോ എ സ്റ്റാറോ പരീക്ഷയില്‍ നേടാന്‍ കഴിഞ്ഞിട്ടുള്ളത്, 6 .7 ശതമാനത്തിന്റെ ഇതുവരെ ഉണ്ടായതില്‍ വെച്ചേറ്റവും വലിയ വിടവാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഉണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധിക്കേണ്ട വസ്തുതയാണ്. അതേസമയം ജിസിഎസ്ഇ പരീക്ഷ എളുപ്പമായിരുന്നുവെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് പരീക്ഷ ഫലങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല