സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച കാല്പന്തു കളിക്കാരനുള്ള പുരസ്കാരം ആറാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി. ബാലണ്‍ ഡി ഓര് പുരസ്കാരം ആറു തവണ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇതോടെ മെസ്സി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന് റാപിനോ ആണ് വനിതാഫുഡ്ബോളറില്‍ ബാലണ്‍ ഡിഓര്‍ സ്വന്തമാക്കിയത്. പാരീസില്‍ നടന്ന വനിതാ ലോകകപപ്പില്‍ മികച്ച താരവും ടോപ് സ്കോററുമായ മേഗന്റെ മികവാണ് അമേരിക്കയെ കിരീടം നിലനിര്‍ത്താന്‍ സഹായിച്ചത്.
2009 ലാണ് മെസി ആദ്യമായി ബലോൻ ദ്യോർ നേടുന്നത്. പിന്നീട് 2010, 2011, 2012 വർഷങ്ങളിലും ബലോൻ ദ്യോർ മെസി സ്വന്തം പേരിൽ നിലനിർത്തി. അതിനുശേഷം 2015 ലാണ് മെസിയെ തേടി വീണ്ടും ബലോൻ ദ്യോർ പുരസ്കാരം എത്തിയത്.
ഫ്രാന്‍സിലായിരുന്നു ബലോൻ ദ്യോർ വിജയിയെ പ്രഖ്യാപിച്ചത്. ഇതോടെ ബലോൻ ദ്യോർ പുരസ്കാര നേട്ടത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസി. അഞ്ച് തവണ ബലോൻ ദ്യോർ നേടിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയെ മറികടന്നാണ് മെസിയുടെ അത്ഭുതനേട്ടം. യൂറോപ്യൻ ഗോൾഡൻ ഷൂ, ലാലിഗ താരം, ഫിഫയുടെ മികച്ച ഫുട്ബോളർ പുരസ്കാരം എന്നിവയും ഇത്തവണ മെസി തന്നെയാണ് നേടിയത്.
രണ്ടാം സ്ഥാനത്തെത്തിയ ലിവര്‍പൂളിന്റെ പ്രതിരോധതാരം വിര്‍ജില്‍ വാന്‍ അവസാന നിമിഷംവരെ മെസിക്ക് വെല്ലുവിളി ഉയർത്തി. അതേസമയം പോയിന്റ് പട്ടികയിൽ മെസിക്ക് പിന്നിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല