ട്രെയിന്‍യാത്രയോട് ബോളിവുഡ് മസില്മാന് ഏറെ പ്രിയമാണ്. സല്‍മാന്റെ സൂപ്പര്‍ഹിറ്റുകളായ തേരേ നാം, വാണ്ടഡ്, ദബാംഗ് തുടങ്ങിയ ചിത്രങ്ങളിലെ ചില സീനുകള്‍ ചിത്രീകരിച്ചത് ട്രെയിനിലും, പ്ലാറ്റ്ഫോമിലുമായിട്ടാണ്. സല്‍മാന്റെ ട്രെയിന്‍ പ്രേമമാണ് ഇതിനു പിന്നിലെന്ന് പറയുന്നവരുമുണ്ട്. ഇപ്പോഴിതാ ട്രെയിന്‍ യാത്രയെ പ്രോത്സാഹിപ്പിക്കാന്‍ സല്മാന് അവസരം നല്‍കുന്നതിനെക്കുറിച്ചുള്ള ആലോചനകളും നടക്കുകയാണ്.
അതെ, ഇന്ത്യന്‍ റെയില്‍വേയുടെ ബ്രാന്റ് അംബാസിഡറായി സല്‍മാനെ നിയമിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തീരുമാനമുണ്ടായാല്‍ നായകന് തയ്യാറാവുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ജനസംഖ്യയില്‍ ഒരു വലിയ വിഭാഗം ആശ്രയിക്കുന്ന റെയില്‍ ഗതാഗതത്തെ പരിപോഷിപ്പിക്കാന്‍ സല്മാന് തന്നെയാണ് ബെസ്റ്റ് എന്നാണ് അദ്ദേഹത്തിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.
എന്തായാലും സല്‍മാന്റെ ബിസിനസ് പ്രതിനിധികള്‍ക്ക് ഈ ഡീലിനോട് വലിയ താല്പര്യമുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ വാര്‍ത്തയോട് പ്രതികരിക്കുന്നില്ലെന്നാണ് പ്രതിനിധികള്‍ പറയുന്നത്.
ഏതായാലും അംബാസിഡറായി സല്മാന് ടിക്കറ്റ് കിട്ടുമോയെന്ന് നമുക്ക് കാത്തിരുന്ന് കാണാം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല