1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2011

മാത്യു ബ്ലാക്ക്പൂള്‍

ബ്ലാക്ക്പൂള്‍: കഴിഞ്ഞ ശനിയാഴ്ച ബ്ലാക്ക്പൂളില്‍ വച്ചു നടന്ന പ്രഥമ മൂഴൂര്‍ പ്രവാസിസംഗമം ചരിത്ര സ്മരണകള്‍ ഉണര്‍ത്തി ആവേശമായി മാറി. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മൂഴൂര്‍ നിവാസികള്‍ പങ്കെടുത്ത സംഗമം ബഹുമാനപ്പെട്ട മൂഴൂര്‍ പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ വരിക്കമാക്കല്‍ ടെലിഫോണിലൂടെ സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു. മൂഴൂര്‍ നിവാസികളെല്ലാവരും കൂടി ഭദ്രദീപം കൊളുത്തി സംഗമത്തിന് തുടക്കം കുറിച്ചു. കുടുംബാംഗങ്ങളെ പരസ്പരം പരിചയപ്പെടുത്തി. പഴയകാല സ്മരണകള്‍ പരസ്പരം പങ്കിട്ട് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തി സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഓണാഘോഷത്തിന്റെയും സ്മരണകള്‍ നിലനിര്‍ത്തുന്ന കുട്ടികളുടെ സ്‌കിറ്റ് എല്ലാവരുടേയും കൈയ്യടി ഏറ്റുവാങ്ങി. ആട്ടവും, പാട്ടുമായി നാടിന്റെ സ്മരണകള്‍ പുതുക്കി. ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച് പ്രഥമമൂഴൂര്‍ സംഗമം എല്ലാവരുടേയും മനസ്സില്‍ മറക്കാത്ത ഓര്‍മ്മയായി. സ്‌നേഹവിരുന്നോടെ അടുത്തവര്‍ഷത്തെ സംഗമം ബ്രിസ്‌റ്റോളില്‍ നടത്താമെന്ന തീരുമാനത്തോടെ പ്രഥമ മൂഴൂര്‍ സംഗമം സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.