റോജി മോന് വര്‍ഗ്ഗീസ്
ഹോര്‍ഷം: റിഥം മലയാളി അസോസിയേഷന് ഓഫ് ഹോര്‍ഷം കാഡ്ബറി വേള്‍ഡ്, വാര്‍വിക് കാസ്റ്റില്‍, ലേക്ക്, ഡിസ്ട്രിക്ട് എന്നിവിടങ്ങളിലേക്ക് രണ്ട് ദിവസത്തെ ഫാമിലി ടൂര്‍ പ്രോഗ്രാം നടത്തി.
കാഡ്ബറി വേള്‍ഡ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെ ആകര്‍ഷമായിരുന്നു. ഹെന്‍ട്രി എട്ടാമന്റെ കൊട്ടാരമായിരുന്ന വാര്‍മിക് കാസ്റ്റില്‍ ചരിത്രത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ഒരനുഭവമായിരുന്നു.
രണ്ടാം ദിവസം മുഴുവനും ലേക് ഡിസ്ട്രിക്ടിലെ വിന്‍ഡ് മീര്‍ ലേക്കില്‍ ചിലവഴിച്ച സംഘം പ്രകൃതിഭംഗിയും ബോട്ടിംഗും ആസ്വദിച്ചു. സ്റ്റീം എഞ്ചിന് ട്രെയിനുള്ള യാത്ര ഒരു വിസ്മയമായിരുന്നു എന്ന് മുതിര്‍ന്ന് അസോസിയേഷന് അംഗവും വൈസ് പ്രസിഡന്റുമായ റജിമോന്‍ ജോസഫ് അഭിപ്രായപ്പെട്ടു.
വിനോദയാത്രയില്‍ പങ്കെടുത്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല