1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011

ബേസിംഗ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസ്സിയേഷന്റെയും ബേസിംഗ്‌സ്റ്റോക്ക് വടംവലി ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നഓള്‍ യു.കെ. വടംവലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇന്ന് നടക്കുന്ന ബേസിംഗ്‌സ്റ്റോക്ക് ഓള്‍ യു.കെ. വടംവലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി നടക്കുന്ന മല്‍സരത്തിലെ വിജയിക്ക് ബി .എം.സി.എ. എവര്‍റോളിംഗ് ട്രോഫി. 701 പൗണ്ട് ക്യാഷ് അവാര്‍ഡ് എന്നിവ ലഭിക്കും . ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം നേടുന്ന ടീമിന് 401 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം നേടുന്ന ടീമിന് 201 പൗണ്ടും, നാലാം സ്ഥാനക്കാര്‍ക്ക് 101 പൗണ്ടുമാണ് സമ്മാനങ്ങള്‍.

ബേസിംഗ്‌സ്റ്റോക്ക് വൈന്‍ കമ്മ്യണിറ്റി സ്‌കൂളില്‍ (The Vyne Community School, Vyne Road, Basinstoke, RG21 5PB) രാവിലെ 9 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5 മണിക്ക് സമാപിക്കുന്ന ടൂര്‍ണ്ണമെന്റില്‍ രജിസ്‌ട്രേഷന്‍ ഫീസ് ടീം 1ന് 70 പൗണ്ടും 7 അംഗങ്ങള്‍ അടങ്ങുന്ന ടീമിന്റെ പരമാവധി ഭാരം 590 കിലോഗ്രാമും ആയിരിക്കും.

വടം വലി ടൂര്‍ണമെന്റിന്റെ വിജയത്തിനായി ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ മനോജ് സി.ജോര്‍ജ്ജ് (07859816631), ടീം ക്യാപ്റ്റന്‍ ബിജു മാര്‍ട്ടിന്‍ (07590187381), അസോസ്സിയേഷന്‍ പ്രസിഡന്റ് സജീഷ് ടോം (07706913887), ജനറല്‍ സെക്രട്ടറി ഷൈജു കെ.ജോസഫ് (07964799099) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Basingstoke Malayalee Cultural Association & BMCA vadamvali Team

Prizes sponsered by:
Allied Financial Services (08001123030)
George Claims.com (07957108339)
Cheenavaala Cateres, Basingstoke (07825169330)
Tony’s General maintainance & Food Suppliers (07748742570)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.