ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ വിതച്ചുകൊണ്ട് കൊടും ശൈത്യം തിരിച്ചുവരുന്നു. ഇംഗ്ളണ്ടിലും വെയ്ല്‍സിലും വരുന്ന ദിവസങ്ങളില്‍ വീണ്ടും കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും ഉണ്ടാവുമെന്ന് മുന്നറിയിപ്പ്. സ്കോട്ലാന്ഡില് ഇതിനകം തന്നെ വീണ്ടും കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചിട്ടുണ്ട്.
വടക്കന്‍ മേഖലകളില്‍ നാലിഞ്ചുവരെ മഞ്ഞുവീഴ്ച നാളെമുതല്‍ ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ലണ്ടനിലും കനത്ത മഞ്ഞുവീഴ്ചയുണ്ടാവും. യോര്‍ക്ഷയര്‍ ഡേല്‍ പോലുള്ള മേഖകളില്‍ ഇതിനകം തന്നെ മഞ്ഞുവീഴ്ച തുടങ്ങി.
വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും അതിശൈത്യത്തിലമരുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍, കാലാവസ്ഥാ പ്രവചനം നൂറുശതമാനം ശരിയായിക്കൊള്ളണമെന്നില്ലെന്നും മെറ്റ് ഓഫീസിന്റെ അറിയിപ്പില്‍ പറയുന്നു.
മിക്ക പ്രധാന പാതകളും ഇതിനകം തന്നെ അടച്ചുകഴിഞ്ഞു. മിക്കയിടങ്ങളിലും ഗതാഗതക്കുരുക്കും ബ്രേക്ക് ഡൗണും റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. റെയില്‍ ഗതാഗതവും പലേടത്തും താറുമാറായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല