1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2011

കൊച്ചുകുട്ടികള്‍ കുറ്റം ചെയ്‌താല്‍ അവരെ ഉപദേശിച്ചും ശിക്ഷിച്ചും നേര്‍വഴിക്ക് കൊണ്ട് വരേണ്ടത് രക്ഷിതാക്കളാണ്. എന്നാല്‍ ബ്രിട്ടനില്‍ ഒരു മാതാവ് തന്റെ നാലും ആറും വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങളെ മോഷ്ടിക്കാനാണ് പറഞ്ഞു വിട്ടത്! മാതാവ് ഷോപ്പിന്റെ പുറത്തു നിന്ന് ഈ രണ്ടു കുഞ്ഞുങ്ങള്‍ക്കും മോഷ്ടിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന ക്യാമറ ദൃശ്യങ്ങളാണ് ഷോപ്പ് ഉടമയായ സമ്മി മുഹമ്മദ്‌ പുറത്തു വിട്ടിരിക്കുന്നത്. തിരക്കേറിയ ഉച്ച ഭക്ഷണ സമയത്താണ് ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും മോഷണങ്ങള്‍ അരങ്ങേറിയത്. സമ്മി പറയുന്നത് താന്‍ ഈ കുട്ടികളുടെ ഭാവിയെ കുറിച്ചാണ് ചിന്തിക്കുന്നതെന്നാണ് ഇങ്ങനെ പോയാല്‍ ഈ കുട്ടികള്‍ ഭാവിയില്‍ വലിയ കുറ്റവാളികള്‍ ആവില്ലെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിക്കുന്നു.

സമ്മി പറയുന്നു: “ഈ മോഷണങ്ങള്‍ ഷോപ്പില്‍ നടക്കുമ്പോള്‍ ഒരുപാട് കസ്റ്റമേര്സ് ഉണ്ടായിരുന്നു. അതേസമയം അവരെ പിടികൂടി എന്ത് ചെയ്യണമെന്നും എനിക്കറിയില്ലായിരുന്നു കാരണം കുഞ്ഞുങ്ങളായിരുന്നു അവര്‍.” ക്യാമറ ദൃശ്യങ്ങളില്‍ കാണുന്നത് മൂത്ത പെണ്‍കുട്ടി മുകളിലെ ഷെല്‍ഫിലുള്ള റെഡ് ബുള്ളിന്റെ എനര്‍ജി ഡ്രിങ്ക് മാതാവിന്റെ നിര്‍ദേശപ്രകാരം കൈക്കലാക്കാന്‍ ചാടുന്നതാണ്. മഹമ്മൂദ് കുട്ടിയോട് ചാട്ടം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കുട്ടിയത് അവഗണിച്ചു പിന്നീട് സമ്മി ഈ കുട്ടിയെ പരിശോധിച്ചപ്പോള്‍ 2.40 പൌണ്ട് വിലയുള്ള ഷുഗര്‍ ഹിറ്റ് കണ്ടെത്തുകയും ചെയ്തു.

ഇതേതുടര്‍ന്ന് ആരാണ് ഈ കുഞ്ഞിന്റെ അമ്മയെന്ന് സമ്മി ചോദിച്ചപ്പോള്‍ പെണ്‍കുട്ടി ഡോറിനു പുറത്തേക്ക് ഓടി, ഇതോടൊപ്പം ആണ്‍കുട്ടി സ്നാക്ക്സും മോഷ്ടിച്ചിരുന്നു. ഇങ്ങനെ പോയാല്‍ ബ്രിട്ടന്റെ സാമൂഹിക സ്ഥിതി വൈകാതെ തന്നെ തകിടം മറിയുമെന്നു ഉറപ്പാണ്. കഴിഞ്ഞ കുറച്ചു കാലത്തെ കണക്കുള്‍ വെച്ച് ശരാശരി ആറായിരം കുട്ടികള്‍ ഓരോ വര്‍ഷവും ബ്രിട്ടനില്‍ പോലീസ് പിടിയിലാകുന്നുണ്ട്. കൂടാതെ ലണ്ടന്‍ കലാപത്തില്‍ പങ്കെടുത്ത കുട്ടികളുടെ എണ്ണവും സൂചിപ്പിക്കുന്നത് വളര്‍ന്നു വരുന്ന തലമുറ ബ്രിട്ടീഷ് സമൂഹത്തെ അതീവ ഗുരുതരമായ അവസ്ഥയിലേക്കാണ് നയിക്കുക എന്ന് തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.