സ്വന്തം ലേഖകൻ: മുംബൈ പൊലിസിൽ ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥനാണ് രാജേഷ് പാണ്ഡേ. പ്രായം 52. കാണാതായ കേസുകളിൽ മണം പിടിച്ച് കുറ്റം തെളിയിക്കുന്ന അപൂർവ കഴിവിനുടമ. അദ്ദേഹത്തിന്റെ അന്വേഷണാത്മക ശൈലി കണ്ട് പാണ്ഡേയുടെ ഔദ്യോഗിക ജീവിതം സിനിമയാക്കാനുള്ള അനുമതിയും തേടിക്കഴിഞ്ഞു ഒരു പ്രശസ്ത നിർമാതാവ്.
രാജേഷ് പാണ്ഡേ തീർത്തും ഒരു അദ്ഭുതമാണ് മുംബൈ നഗരത്തിനും പൊലിസ് സേനയ്ക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 700ഓളം കാണാതായ കേസുകളിലാണ് തീർപ്പുണ്ടാക്കിയത്. തനിക്ക് മുന്നിലെത്തുന്ന കേസുകളിൽ കുട്ടികളുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കാണ് അദ്ദേഹം കൂടുതൽ പ്രാധാന്യം നൽകുന്നത്. അന്വേഷണത്തിനായി വേഷം മാറാനും എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാനും പാണ്ഡേ തയ്യാറാണ്.
പാണ്ഡേയുടെ അന്വേഷണ ശൈലിയിൽ അങ്ങേയറ്റം സംപ്രീതനായ മുംബൈ മുന്‍ പൊലിസ് കമ്മീഷണർ‘ ദത്ത പദ്സാൽഗികർ‘ ‘പാണ്ഡേ മൊഡ്യൂൾ’ എന്ന പേരിൽ അന്വേഷണ മാതൃക തന്നെ സൃഷ്ടിച്ചു. എല്ലാ ഉദ്യോഗസ്ഥരും ഈ മാതൃക തുടരണമെന്നും അദ്ദേഹം ആഗ്രഹിച്ചു. മുംബൈ പടിഞ്ഞാറൻ മേഖലയുടെ അഡീഷണൽ കമ്മീഷണർ മനോജ് ശർമയുടെ കീഴിൽ നിയമിതനായ രാജേഷ് പാണ്ഡേ മറ്റ് പൊലിസ് സ്റ്റേഷനുകള്‍ക്കും സഹായം നൽകാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല