സ്വന്തം ലേഖകൻ: നടി ചാർമിളയെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. അസ്ഥിരോഗത്തെ തുടര്‍ന്ന് കില്‍പ്പുക് സര്‍ക്കാര്‍ ആശുപത്രിയിലാണ് ചാര്‍മിള ചികിത്സ തേടിയതെന്നും സഹായിക്കാൻ ആരുമില്ലാതെ ദുരിതാവസ്ഥയിലാണ് താരമെന്നും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സോഫ്റ്റ്വെയര് എഞ്ചിനീയറായിരുന്ന രാജേഷുമായുള്ള വിവാഹമോചനത്തിന് ശേഷം ചെന്നൈയിൽ മകനോടൊപ്പം താമസിച്ചുവരികയാണ് ചാർമിള. രോഗബാധിതയായ അമ്മയും ചാര്‍മിളയക്കൊപ്പമാണ് കഴിയുന്നത്. ലാൽ ജോസ് സംവിധാനെ ചെയ്ത വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് കൂടുതൽ ചിത്രങ്ങളിലൊന്നും ചാർമിളയെ കണ്ടിരുന്നില്ല.
തമിഴ് നടന് വിശാലാണ് ചാര്‍മിളയുടെ മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ വഹിക്കുന്നത്. ഒരു കാലത്ത് മലയാളസിനിമയിലെ മുന്‍നിര നായികമാരിലൊരാളായിരുന്ന ചാര്‍മിളയുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യം ചാര്‍മിള തന്നെ ചില അഭിമുഖങ്ങളില്‍ തുറന്ന് പറയുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല