പാക്കിങ്ങില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് മരുന്ന് നിര്‍മാതാക്കളായ ന്യൂറോഫിന്‍ പ്ലസ് തങ്ങളുടെ വേദനസംഹാരി ഗുളികകള്‍ പിന്‍വലിച്ചു. നിലവില്‍ അഞ്ച് കേസുകളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. നിരോധിച്ചതില്‍ നാലും ശക്തിയേറിയ ആന്റി സൈക്കോട്ടിക് സെരോക്കില്‍ XL ആണ് ഒന്ന് അപസ്മാരത്തിനുള്ള മരുന്നായ ന്യൂറോട്ടിനുമാണ്. ഏതാണ്ട് എട്ട് മില്യനോളം മരുന്നുകള്‍ ഉപഭോക്താക്കളുടെ കയ്യില്‍ ഇപ്പോളുണ്ടെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന ഇവയൊക്കെ തിരിച്ചേല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. ഇതോടൊപ്പം തന്നെ ന്യൂറോഫിന്റെ നിര്‍മാണ പ്രവര്‍ത്തികളും കഴിഞ്ഞ ദിവസം നിര്‍ത്തി വെപ്പിച്ചിരിക്കുകയാണ്.
മരുന്നുകള്‍ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്ന് പോലീസ് മരുന്ന് നിര്‍മാതാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലണ്ടനിലെ നാല് മരുന്ന് വില്‍പ്പനശാലകളില്‍ വിറ്റഴിച്ച മരുന്നായ സെരോക്കില്‍ XL മയക്കത്തിന് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപോലെ സാധാരണയായ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു മരുന്നായ ന്യൂറോട്ടിന്‍ ഡിസിനെസ്സിന് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചില കേസുകളില്‍ ന്യൂറോഫിലിന്റെ പൊള്ളലിനുള്ള മരുന്ന് മറ്റൊരു കമ്പനിയുടെ ഇതേ മരുന്നുമായ് മാറി പോയിട്ടുണ്ട്. ഇപ്പോള്‍ ഉപഭോക്താക്കളുടെ കൈവശമുള്ള 250,000 പായ്ക്കറ്റുകള്‍ തിരിച്ചെടുക്കുമെന്ന് ന്യൂറോഫിന്‍ പ്ലസ് നിര്‍മാണ കമ്പനിയുടെ വക്താവായ രേങ്കിട്ടു ബെങ്കിസര്‍ പറഞ്ഞു അതേസമയം പാക്കറ്റുകളായ് മാത്രമേ മരുന്നുകള്‍ തിരിച്ചെടുക്കുകയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു. എന്തൊക്കെയാലും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്കെയര്‍ പ്രൊഡക്റ്റസ് രെഗുലേറ്ററി ഏജന്‍സി ന്യൂറോഫിന്‍ പ്ലസിന്റെ വിതരണം നിരോധിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല