ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഓണാഘോഷങ്ങളോടനുബന്ധിച്ചുള്ള സ്‌പോര്‍ട്‌സ് ഡേ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യം കൊണ്ടും കായിക മത്സരങ്ങള്‍കൊണ്ടും ശ്രദ്ധേയമായി. രാവിലെ 9 മണി മുതല്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലുമായി മത്സരങ്ങള്‍ നടന്നു.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി നടന്ന വടംവലി മത്സരം, തീറ്റ മത്സരം, ചാക്കിലോട്ടം, ലെമണ്‍ സ്പൂണ്‍ റേസ്, മൂന്നു കാലിലോട്ടം, പഞ്ചഗുസ്തി മത്സരം തുടങ്ങഇ പത്തിലേറെ മത്സരങ്ങള്‍ നാലു ഗ്രൂപ്പുകളിലായി നടന്നു. മത്സരങ്ങള്‍ വൈകുന്നേരം 6 മണിയോടുകൂടി സമാപിച്ചു.
വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ഓണാഘോഷനാളില്‍ നല്‍കുന്നതായിരിക്കും. വിജയികളായവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല